---
title: "  തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം ; മഴ ശമിച്ചെങ്കിലും ദുരിതങ്ങൾക്കറുതിയായില്ല"
english_title: "Earthquake in Tamil Nadu and Karnataka;The rain subsided but the misery did not end"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167769/earthquake-in-tamil-nadu-and-karnatakathe-rain-subsided-but-the-misery-did-not-end"
published_at: "2023-12-08T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65729f0c0b036_Untitled-1_copy.jpg"
keywords: []
---

#   തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം ; മഴ ശമിച്ചെങ്കിലും ദുരിതങ്ങൾക്കറുതിയായില്ല

> **Lead Summary:** ** ** തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല

## Article Content

** ** തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല

. അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, ചെന്നൈയിലെ പ്രളയവുമായി ഭൂചലനത്തിന് ബന്ധമുണ്ടോയെന്ന് വിദഗ്ധർ പരിശോധിക്കുകയാണ്. മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് നീങ്ങിയെങ്കിലും തമിഴ്നാട്ടിൽ ദുരിതം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167769/earthquake-in-tamil-nadu-and-karnatakathe-rain-subsided-but-the-misery-did-not-end)