---
title: "'സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ ; ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്ന്  സമസ്തക്കും മറുപടി"
english_title: "Chief Minister Pinarayi Vijayan wants to say no to those who say dowry should be married;Samastakum replied that those who like them get married"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167597/chief-minister-pinarayi-vijayan-wants-to-say-no-to-those-who-say-dowry-should-be-marriedsamastakum-replied-that-those-who-like-them-get-married"
published_at: "2023-12-07T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65716d965b638_Untitled-4_copy.jpg"
keywords: []
---

# 'സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ ; ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്ന്  സമസ്തക്കും മറുപടി

> **Lead Summary:** **'**സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്ന് സമസ്തക്കും മറുപടി തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്‌.

## Article Content

**'**സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്ന് സമസ്തക്കും മറുപടി തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്‌.

സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല ആരും. എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്നും സമസ്ത നേതാവ് നാസർഫൈസി കൂടത്തായിയുടെ പരാമർശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167597/chief-minister-pinarayi-vijayan-wants-to-say-no-to-those-who-say-dowry-should-be-marriedsamastakum-replied-that-those-who-like-them-get-married)