---
title: "പ്രായം കുറവാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ; ഭാര്യക്ക് പുറമെ മാതാപിതാക്കൾക്കുമെതിരെ കേസ്"
english_title: "Underage marriage;Case against parents besides wife"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167582/underage-marriagecase-against-parents-besides-wife"
published_at: "2023-12-07T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571677056166_download_(2).jpg"
keywords: []
---

# പ്രായം കുറവാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ; ഭാര്യക്ക് പുറമെ മാതാപിതാക്കൾക്കുമെതിരെ കേസ്

> **Lead Summary:** **കുത്തുപറമ്പ: ** പ്രായം കുറവാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ; ഭാര്യക്ക് പുറമെ മാതാപിതാക്കൾക്കുമെതിരെ കേസ് തട്ടിപ്പ് മനസിലാ ക്കിയതോടെ നഷ്‌ടപരിഹാരം നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ചെയ്‌ത കേസിൽ ഭാര്യക്കു പുറമെ ഭാര്യാബന്ധുക്കൾക്കുമെതിരേ കേസ്.

## Article Content

**കുത്തുപറമ്പ: ** പ്രായം കുറവാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ; ഭാര്യക്ക് പുറമെ മാതാപിതാക്കൾക്കുമെതിരെ കേസ് തട്ടിപ്പ് മനസിലാ ക്കിയതോടെ നഷ്‌ടപരിഹാരം നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ചെയ്‌ത കേസിൽ ഭാര്യക്കു പുറമെ ഭാര്യാബന്ധുക്കൾക്കുമെതിരേ കേസ്.

കൊല്ലം കടവൂരിലെ തോട്ടുംകര വീട്ടിൽ റോമ ഗബ്രിയേലിൻ്റെ മാതാവ് റീന ഗബ്രിയേൽ, പിതാവ് ഗബ്രിയേൽ അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് കോടതി നിർദേശപ്രകാരം കുത്തുപറമ്പ പോലീസ് കേസെടുത്തത്. ശങ്കരനെല്ലൂർ പാല ബസാറിലെ അബിൻ ജയേന്ദ്രൻ്റെ (23) പരാതിയിലാണ് കേസ്.

റോമയ്ക്ക് 21 വയസ് പ്രായ മാണെന്ന് മാതാപിതാക്കൾ വിശ്വസിപ്പിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 31ന് അശ്വിനു മായുള്ള വിവാഹം കണ്ണൂരിലെ റിസോർട്ടിൽ വച്ച് നടത്തിയിരുന്നത്രെ. ഒടുവിൽ കള്ളി വെളിച്ചത്തായതോടെ വിവാഹച്ചെലവ് ഉൾപ്പെടെ 20 ലക്ഷം രൂപ അശ്വിന് നൽകാ മെന്ന് ഗബ്രിയേൽ പറഞ്ഞെങ്കിലും പിന്നീട് വഞ്ചിച്ചുവെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167582/underage-marriagecase-against-parents-besides-wife)