---
title: "കണ്ണൂരിൽ ദമ്പതികൾക്ക് വധഭീഷണി ; പോലീസ് കേസെടുത്തു"
english_title: "A couple received death threats in Kannur;Police registered a case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167577/a-couple-received-death-threats-in-kannurpolice-registered-a-case"
published_at: "2023-12-07T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657161f71101b_download_(2).jpg"
keywords: []
---

# കണ്ണൂരിൽ ദമ്പതികൾക്ക് വധഭീഷണി ; പോലീസ് കേസെടുത്തു

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ ദമ്പതികൾക്ക് വധഭീഷണി ; പോലീസ് കേസെടുത്തു അജ്ഞാത ഫോൺ നമ്പറിൽ നിന്ന് വിളിച്ച് ദമ്പതികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയയാൾക്കെതിരേ പോലീസ് കേസെടുത്തു. ചാവശേരിപ്പറമ്പ് പി.ആർ നഗറിലെ പി.ബി. സതീഷ്‌കുമാറിനെതിരേയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ ദമ്പതികൾക്ക് വധഭീഷണി ; പോലീസ് കേസെടുത്തു അജ്ഞാത ഫോൺ നമ്പറിൽ നിന്ന് വിളിച്ച് ദമ്പതികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയയാൾക്കെതിരേ പോലീസ് കേസെടുത്തു. ചാവശേരിപ്പറമ്പ് പി.ആർ നഗറിലെ പി.ബി. സതീഷ്‌കുമാറിനെതിരേയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.

ചൊവ്വ പാർവതി മന്ദിരത്തിലെ പി.മുരളീകൃഷ്‌ണൻ്റെ പരാതിയിലാണ് കേസ്. കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട വിരോധമാണത്രെ ഭീഷണിക്ക് പിന്നിൽ. കഴിഞ്ഞ സപ്തംബർ 11ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. കോടതി നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167577/a-couple-received-death-threats-in-kannurpolice-registered-a-case)