---
title: "ഗൂഗിൾ പേ യൂസർമാർ ശ്രദ്ധിക്കുക..! ഈ ആപ്പുകൾ ഫോണിൽ നിന്ന് ഉടൻ നീക്കം ചെയ്യണം"
english_title: "Attention Google Pay users..!These apps should be removed from the phone immediately"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167573/attention-google-pay-usersthese-apps-should-be-removed-from-the-phone-immediately"
published_at: "2023-12-07T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657160eb5dbde_Untitled-3_copy.jpg"
keywords: []
---

# ഗൂഗിൾ പേ യൂസർമാർ ശ്രദ്ധിക്കുക..! ഈ ആപ്പുകൾ ഫോണിൽ നിന്ന് ഉടൻ നീക്കം ചെയ്യണം

> **Lead Summary:** ഗൂഗിൾ പേ യൂസർമാർ ശ്രദ്ധിക്കുക..! ഈ ആപ്പുകൾ ഫോണിൽ നിന്ന് ഉടൻ നീക്കം ചെയ്യണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യു.പി.ഐ പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ . ഗൂഗിളിന്റെ സ്വന്തം പേയ്‌മെന്റ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണികളിലൊന്ന് കൂടിയാണ് ഇന്ത്യ.

## Article Content

ഗൂഗിൾ പേ യൂസർമാർ ശ്രദ്ധിക്കുക..! ഈ ആപ്പുകൾ ഫോണിൽ നിന്ന് ഉടൻ നീക്കം ചെയ്യണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യു.പി.ഐ പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ . ഗൂഗിളിന്റെ സ്വന്തം പേയ്‌മെന്റ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണികളിലൊന്ന് കൂടിയാണ് ഇന്ത്യ.

വിപണി വിഹിതത്തിന്റെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കമ്പനി. സംശയാസ്പദമായ ഇടപാടുകൾ തത്സമയം തിരിച്ചറിയാൻ ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസും തട്ടിപ്പ് തടയൽ സാങ്കേതികവിദ്യയും തങ്ങൾ ഉപയോഗിക്കുന്നതായി ഗൂഗിൾ പറഞ്ഞിരുന്നു. യൂസർമാരെ സുരക്ഷിതമായി നിലനിർത്താനുള്ള സാങ്കേതിക വിദ്യകൾ നിർമ്മിക്കുന്നതിനായി മറ്റ് കമ്പനികളുമായി ചേർന്ന് സജീവമായി പ്രവർത്തിച്ചുവരികയാണ് കമ്പനി.

എന്നാൽ, സുരക്ഷയ്ക്ക് വേണ്ടി ഗൂഗിൾ അതിന്റെ പങ്ക് നിർവഹിക്കുമ്പോൾ, ഉപയോക്താക്കളും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.ഗൂഗിൾ പേ യൂസർമാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില പ്രധാനപ്പെട്ട കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണിപ്പോൾ ഗൂഗിൾ. സ്ക്രീൻ ഷെയറിങ് ആപ്പുകളോട് ഗുഡ് ബൈ പറയുക... ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് ഗൂഗിൾ നൽകിയ മുന്നറിയിപ്പിൽ പ്രധാനപ്പെട്ട ഒന്നാണിത്.നിങ്ങൾ നിർബന്ധമായും സ്ക്രീൻ ഷെയറിങ് ആപ്പുകൾ (screen sharing apps) ഉപയോഗിക്കാൻ പാടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167573/attention-google-pay-usersthese-apps-should-be-removed-from-the-phone-immediately)