---
title: "ചമ്പാട് മുതുവനായി ശ്രീ മുത്തപ്പൻ മടപ്പുര  തിരുവപ്പന മഹോത്സവ ഘോഷയാത്ര മേലെ ചമ്പാടെത്തി ;മേലെ ചമ്പാട് - താഴെ ചമ്പാട് റൂട്ടിൽ ഗതാഗതം  സ്തംഭിച്ചു."
english_title: "Sri Muthappan Madappura Thiruvappana Mahotsava procession reached Mele Champat as Champat Mutuvan; traffic jammed on the Upper Champat - Lower Champat route."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167488/sri-muthappan-madappura-thiruvappana-mahotsava-procession-reached-mele-champat-as-champat-mutuvan-traffic-jammed-on-the-upper-champat-lower-champat-route"
published_at: "2023-12-06T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65708b507a776_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് മുതുവനായി ശ്രീ മുത്തപ്പൻ മടപ്പുര  തിരുവപ്പന മഹോത്സവ ഘോഷയാത്ര മേലെ ചമ്പാടെത്തി ;മേലെ ചമ്പാട് - താഴെ ചമ്പാട് റൂട്ടിൽ ഗതാഗതം  സ്തംഭിച്ചു.

> **Lead Summary:** ** ചമ്പാട്: **ചമ്പാട് മുതുവനായി ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവ ഘോഷയാത്ര മേലെ ചമ്പാടെത്തി ;മേലെ ചമ്പാട് - താഴെ ചമ്പാട് റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. മുതുവനായി മഠപ്പുര തിരുവപ്പന ഘോഷയാത്ര മനയത്തുവയൽ പരിസരത്തുനിന്നാരംഭിച്ച് മേലെ ചമ്പാടെത്തി.

## Article Content

** ചമ്പാട്: **ചമ്പാട് മുതുവനായി ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവ ഘോഷയാത്ര മേലെ ചമ്പാടെത്തി ;മേലെ ചമ്പാട് - താഴെ ചമ്പാട് റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. മുതുവനായി മഠപ്പുര തിരുവപ്പന ഘോഷയാത്ര മനയത്തുവയൽ പരിസരത്തുനിന്നാരംഭിച്ച് മേലെ ചമ്പാടെത്തി.

താഴെ ചമ്പാട് നിന്നും മേലെ ചമ്പാട് വഴിയുള്ള വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. കൂരാറ റോഡ് വഴിയുള്ള ഗതാഗതവും സ്തംഭിച്ചു. ആന എഴുന്നള്ളത്ത്, കനലാട്ടം, കളരി പ്രദർശനം എന്നിവയുള്ളതിനാൽ ഘോഷയാത്ര ക്ഷേത്രത്തിലെത്താൻ 11 മണിയെങ്കിലുമാകും. ബസുൾപ്പടെയുള്ള വാഹനങ്ങൾ മനേക്കര റോഡ് വഴി തിരികെ പോകുന്നതാണ് നല്ലത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167488/sri-muthappan-madappura-thiruvappana-mahotsava-procession-reached-mele-champat-as-champat-mutuvan-traffic-jammed-on-the-upper-champat-lower-champat-route)