---
title: "മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു ; കതിരൂർ സ്വദേശിക്ക് രണ്ടേകാൽ ലക്ഷത്തിലധികം രൂപ നഷ്ടം"
english_title: "Mobile application installed;A native of Katirur has lost more than two and a half lakh rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167430/mobile-application-installeda-native-of-katirur-has-lost-more-than-two-and-a-half-lakh-rupees"
published_at: "2023-12-06T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65703d9071c0e_Untitled-4_copy.jpg"
keywords: []
---

# മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു ; കതിരൂർ സ്വദേശിക്ക് രണ്ടേകാൽ ലക്ഷത്തിലധികം രൂപ നഷ്ടം

> **Lead Summary:** **കതിരൂർ: **മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു ; കതിരൂർ സ്വദേശിക്ക് രണ്ടേകാൽ ലക്ഷത്തിലധികം രൂപ നഷ്ടം മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിച്ചതിനുശേഷം അതിലൂടെ ബാങ്ക് അക്കൗണ്ട് വിവര ങ്ങൾ ചോർത്തിയെടുത്ത് യുവാവിന്റെ രണ്ട് ലക്ഷത്തിലധികം രൂപ ഓൺലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കി.

## Article Content

**കതിരൂർ: **മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു ; കതിരൂർ സ്വദേശിക്ക് രണ്ടേകാൽ ലക്ഷത്തിലധികം രൂപ നഷ്ടം മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിച്ചതിനുശേഷം അതിലൂടെ ബാങ്ക് അക്കൗണ്ട് വിവര ങ്ങൾ ചോർത്തിയെടുത്ത് യുവാവിന്റെ രണ്ട് ലക്ഷത്തിലധികം രൂപ ഓൺലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കി.

പുതിയതെരുവിലെ പി.സുർജിത്തിൻ്റെ 2,32,535 രൂപയാണ് നഷ്ട‌മായത്. കഴിഞ്ഞ നവംബർ 28ന് ഉച്ചക്ക് 12നും രണ്ടു മണിക്കുമിടയിലാണ് അഞ്ച് തവണകളിലായി സ്റ്റേറ്റ് ബാങ്ക് കൂത്തുപറമ്പ ശാലയിലെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തത്.

സോഹോ അസിസ്റ്റ് എന്ന ഓൺലൈൻ തട്ടിപ്പ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ വാട്‌സ് ആപ്പിൽ സമ്മർദം ചെലുത്തുകയായിരുന്നുവത്രെ തട്ടിപ്പ് സംഘത്തിലെ പ്രതിനിധി. കതിരൂർ പോലീസ് സംഭവ ത്തിൽ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167430/mobile-application-installeda-native-of-katirur-has-lost-more-than-two-and-a-half-lakh-rupees)