---
title: "എസ്.എഫ്.ഐയുടെ  പഠിപ്പ് മുടക്ക് സമരം തുടങ്ങി ; സ്കൂളുകൾക്ക് മുന്നിൽ  ഗവർണർക്കെതിരെ കടുപ്പിച്ച് എസ്എഫ്ഐ"
english_title: "The strike of SFI has started;In front of the schools, the SFI was toughened against the governor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167347/the-strike-of-sfi-has-startedin-front-of-the-schools-the-sfi-was-toughened-against-the-governor"
published_at: "2023-12-06T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656fff6ce27e6_Untitled-3_copy.jpg"
keywords: []
---

# എസ്.എഫ്.ഐയുടെ  പഠിപ്പ് മുടക്ക് സമരം തുടങ്ങി ; സ്കൂളുകൾക്ക് മുന്നിൽ  ഗവർണർക്കെതിരെ കടുപ്പിച്ച് എസ്എഫ്ഐ

> **Lead Summary:** എസ്.എഫ്.ഐയുടെ പഠിപ്പ് മുടക്ക് സമരം തുടങ്ങി ; സ്കൂളുകൾക്ക് മുന്നിൽ ഗവർണർക്കെതിരെ കടുപ്പിച്ച് എസ്എഫ്ഐ എസ്.എഫ്.ഐ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരം ആരംഭിച്ചു.

## Article Content

എസ്.എഫ്.ഐയുടെ പഠിപ്പ് മുടക്ക് സമരം തുടങ്ങി ; സ്കൂളുകൾക്ക് മുന്നിൽ ഗവർണർക്കെതിരെ കടുപ്പിച്ച് എസ്എഫ്ഐ എസ്.എഫ്.ഐ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരം ആരംഭിച്ചു.

സംസ്ഥാനത്തെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ബിജെപി പ്രസിഡന്റ് എഴുതി നൽകുന്ന പേരുകൾ സർവകലാശാല സിൻഡിക്കേറ്റ് തലപ്പത്തേക്ക് പരിഗണിക്കുകയാണ് ഗവർണർ.

സംസ്ഥാന സർക്കാർ നിർദേശിക്കുന്നതിനനുസരിച്ച് പ്രവർത്തിക്കുക എന്നതിനപ്പുറം കേരളത്തിലെ സർവകലാശാലകളുടെ മൊത്തം കച്ചവടം താനാണ് എന്നുള്ള ധിക്കാരവും ധാർഷ്‌ട്യവുമായി ഗവർണർ മുന്നോട്ടുപോകുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഇതിനെതിരെ മറ്റ് വിദ്യാർഥി സംഘടനകൾ പ്രതികരിക്കുന്നില്ലെന്നും എസ്എഫ്ഐ ആരോപിച്ചു.

രാജ്യത്താകമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിക്കുന്നതിൻ്റെ ഭാഗമായാണ് കേരളത്തിലെ സർവകലാശാലകളിലും ഇത്തരം നീക്കം ഗവർണർ നടത്തുന്നതെന്നും എസ്.എഫ്.ഐ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167347/the-strike-of-sfi-has-startedin-front-of-the-schools-the-sfi-was-toughened-against-the-governor)