---
title: "കതിരൂർ ബാങ്ക് രാജ്യത്തിന് മാതൃകയെന്ന് മുൻ സഹകരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ; കതിരൂർ ബാങ്ക് ഏർപ്പെടുത്തിയ വി.വി.കെ - ഐ.വി ദാസ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു."
english_title: "Former Co-operative Minister MV Govindan Master said that Katirur Bank is an example for the country;VVK - IV Das awards were presented by Kathirur Bank."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167338/former-co-operative-minister-mv-govindan-master-said-that-katirur-bank-is-an-example-for-the-countryvvk-iv-das-awards-were-presented-by-kathirur-bank"
published_at: "2023-12-06T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ff6c73eab7_Untitled-1_copy.jpg"
keywords: []
---

# കതിരൂർ ബാങ്ക് രാജ്യത്തിന് മാതൃകയെന്ന് മുൻ സഹകരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ; കതിരൂർ ബാങ്ക് ഏർപ്പെടുത്തിയ വി.വി.കെ - ഐ.വി ദാസ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.

> **Lead Summary:** **കതിരൂർ: ** കതിരൂർ ബാങ്ക് രാജ്യത്തിന് മാതൃകയെന്ന് മുൻ സഹകരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ; കതിരൂർ ബാങ്ക് ഏർപ്പെടുത്തിയ വി.വി.കെ - ഐ.വി ദാസ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. സഹകരണ പ്രസ്ഥാനത്തെ തകർക്കുവാനും, അതല്ലെങ്കിൽ കൈപ്പിടിയിലൊതുക്കുവാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും, പരമോന്നത നീതിപീഠത്തിന്റെ അനുകൂലമായ ഇടപെടലുകൾ എത്ര കാലമുണ്ടാകുമെന്ന് തീർത്തു പറയാനാവില്ലെന്നും മുൻ സഹകരണമന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

## Article Content

**കതിരൂർ: ** കതിരൂർ ബാങ്ക് രാജ്യത്തിന് മാതൃകയെന്ന് മുൻ സഹകരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ; കതിരൂർ ബാങ്ക് ഏർപ്പെടുത്തിയ വി.വി.കെ - ഐ.വി ദാസ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. സഹകരണ പ്രസ്ഥാനത്തെ തകർക്കുവാനും, അതല്ലെങ്കിൽ കൈപ്പിടിയിലൊതുക്കുവാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും, പരമോന്നത നീതിപീഠത്തിന്റെ അനുകൂലമായ ഇടപെടലുകൾ എത്ര കാലമുണ്ടാകുമെന്ന് തീർത്തു പറയാനാവില്ലെന്നും മുൻ സഹകരണമന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

കേരളത്തിലാദ്യമായാണ് ഒരു സഹകരണ ബാങ്ക്16 വർഷം മുമ്പ് സാഹിത്യ മേഖലയിലുള്ള പ്രതിഭകൾക്ക് അവാർഡ് ഏർപ്പെടുത്തിയതെന്ന്.ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞാൽ സഹകരണ മേഖലയെ ആർക്കും തകർക്കാനാവില്ല. വൈവിധ്യമാർന്ന ജനക്ഷേമ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ കഴിഞ്ഞ കതിരൂർ ബേങ്ക് രാജ്യത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ വി.വി.കെ, ഐ.വി. ദാസ് പുരസ്കാരങ്ങൾ വെങ്കിടേഷ് രാമകൃഷ്ണൻ, ടി.എം. ഹർഷൻ, സി.പി.അബൂബക്കർ, എ.പി. ജ്യോതിർമയി എന്നിവർക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. നാരായണൻ കാവുമ്പായി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. റബ്കോ ചെയർമാൻ കാരായി രാജൻ ഐ.വി. ദാസ്, വി.വി.കെ. ഓർമ്മകൾ പങ്കു വെച്ചു.. കവി വി.മധുസൂദനൻ നായർ മുഖ്യാതിഥിയായി.. 2020, 2021വർഷങ്ങളിലെ പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്.

പുരസ്കാര സമർപ്പണ ചടങ്ങിൽ കതിരൂർ ബാങ്ക് നാലാം മൈലിൽ പുതുതായി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി പി.സനിൽ, വി രാമകൃഷ്ണൻ , കെ.വി. പ്രജീഷ് സംസാരിച്ചു പൊന്ന്യം ചന്ദ്രൻ സ്വാഗതവും,പി.എം. ഹേമലത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167338/former-co-operative-minister-mv-govindan-master-said-that-katirur-bank-is-an-example-for-the-countryvvk-iv-das-awards-were-presented-by-kathirur-bank)