---
title: "വിരമിച്ച അധ്യാപകരെ നിയമിക്കുന്നതിനെതിരെ മാഹിയിൽ  ഡി.വൈ.എഫ്.ഐ. പ്രതിഷേധ പ്രകടനം നടത്തി ; വ്യാഴാഴ്ച നടക്കുന്ന മുഖാമുഖം തടയുമെന്നും ഡിവൈഎഫ്ഐ"
english_title: "DYFI in Mahi against appointment of retired teachers.A protest demonstration was held;DYFI will stop the face-to-face meeting on Thursday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167290/dyfi-in-mahi-against-appointment-of-retired-teachersa-protest-demonstration-was-helddyfi-will-stop-the-face-to-face-meeting-on-thursday"
published_at: "2023-12-05T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f4f964a3ed_Untitled-3_copy.jpg"
keywords: []
---

# വിരമിച്ച അധ്യാപകരെ നിയമിക്കുന്നതിനെതിരെ മാഹിയിൽ  ഡി.വൈ.എഫ്.ഐ. പ്രതിഷേധ പ്രകടനം നടത്തി ; വ്യാഴാഴ്ച നടക്കുന്ന മുഖാമുഖം തടയുമെന്നും ഡിവൈഎഫ്ഐ

> **Lead Summary:** **മാഹി: ** മാഹി മേഖലയിലെ സർക്കാർ സ്കൂളുകളിൽ വിരമിച്ച അധ്യാപകരെ നിയമിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ. മാഹി മേഖലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. അഭ്യസ്ഥവിദ്യരായ അർഹരായ ഉദ്യോഗാർഥികളെ അവഗണിച്ച് അവർക്ക് പകരം വിരമിച്ചവരെ നിയമിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കൾ മുന്നറിയിപ്പ് നൽകി.

## Article Content

**മാഹി: ** മാഹി മേഖലയിലെ സർക്കാർ സ്കൂളുകളിൽ വിരമിച്ച അധ്യാപകരെ നിയമിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ. മാഹി മേഖലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. അഭ്യസ്ഥവിദ്യരായ അർഹരായ ഉദ്യോഗാർഥികളെ അവഗണിച്ച് അവർക്ക് പകരം വിരമിച്ചവരെ നിയമിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കൾ മുന്നറിയിപ്പ് നൽകി.

വിരമിച്ചവരെ നിയമിക്കുന്നതിനായി ഏഴിന് രാവിലെ നടക്കുന്ന മുഖാമുഖം തടയുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു. മുണ്ടോക്കിൽ നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം നഗരത്തിലുടനീളം സഞ്ചരിച്ച് കെ.ടി.സി. പമ്പിന് സമീപം സമാപിച്ചു. നീരജ് പുത്തലം, സി.ടി.സുധീഷ് എന്നിവർ പ്രസംഗിച്ചു. ധന്യ അനിൽ ബാബു, വി.കെ.ധനിലേഷ്, സി.ടി.വിജേഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167290/dyfi-in-mahi-against-appointment-of-retired-teachersa-protest-demonstration-was-helddyfi-will-stop-the-face-to-face-meeting-on-thursday)