---
title: "പാനൂർ മേഖലയിൽ ഒരാഴ്ചക്കിടെ  കുഴഞ്ഞുവീണ് മരിച്ചത് 2  യുവാക്കൾ ; ഉൾക്കൊള്ളാനാവാതെ ബന്ധുക്കളും, സുഹൃത്തുക്കളും"
english_title: "2 youths died after falling in Panur area within a week;Relatives and friends are unable to accommodate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167208/2-youths-died-after-falling-in-panur-area-within-a-weekrelatives-and-friends-are-unable-to-accommodate"
published_at: "2023-12-05T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ee7e85ee5b_Untitled-6_copy.jpg"
keywords: []
---

# പാനൂർ മേഖലയിൽ ഒരാഴ്ചക്കിടെ  കുഴഞ്ഞുവീണ് മരിച്ചത് 2  യുവാക്കൾ ; ഉൾക്കൊള്ളാനാവാതെ ബന്ധുക്കളും, സുഹൃത്തുക്കളും

> **Lead Summary:** **പാനൂർ: **പാനൂർ മേഖലയിൽ ഒരാഴ്ചക്കിടെ കുഴഞ്ഞുവീണ് മരിച്ചത് 2 യുവാക്കൾ ; ഉൾക്കൊള്ളാനാവാതെ ബന്ധുക്കളും, സുഹൃത്തുക്കളും പാനൂർ മേഖലയിൽ ഒരാഴ്ചക്കിടെ കുഴഞ്ഞുവീണ് മരിച്ചത് 2 യുവാക്കൾ. പാനൂർ വെസ്റ്റ് യു.പി.സ്ക്കൂളിന് സമീപത്തെ ചെറുകുന്നൻ്റെ വിട ഷീജിത്ത് ഇന്ന് രാവിലെയാണ് കുഴഞ്ഞ് വീണു മരിച്ചത്.

## Article Content

**പാനൂർ: **പാനൂർ മേഖലയിൽ ഒരാഴ്ചക്കിടെ കുഴഞ്ഞുവീണ് മരിച്ചത് 2 യുവാക്കൾ ; ഉൾക്കൊള്ളാനാവാതെ ബന്ധുക്കളും, സുഹൃത്തുക്കളും പാനൂർ മേഖലയിൽ ഒരാഴ്ചക്കിടെ കുഴഞ്ഞുവീണ് മരിച്ചത് 2 യുവാക്കൾ. പാനൂർ വെസ്റ്റ് യു.പി.സ്ക്കൂളിന് സമീപത്തെ ചെറുകുന്നൻ്റെ വിട ഷീജിത്ത് ഇന്ന് രാവിലെയാണ് കുഴഞ്ഞ് വീണു മരിച്ചത്.

ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരിക്കുകയായിരുന്നു. രാവിലെ പാനൂർ അയ്യപ്പക്ഷേത്രത്തിലേക്ക് പോകവെയാണ് മരണം. പി ആർ മന്ദിരത്തിന് സമീപത്തെ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറായിരുന്ന ഷീജിത്ത് സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു. വേർപാട് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് സഹപ്രവർത്തകരും, ബന്ധുക്കളുമുൾപ്പടെയുള്ളവർ.

29നാണ് ചെറുപ്പറമ്പിലെ മഹമൂദിൻ്റെ വേർപാട്. സഹോദരിക്കും, മറ്റ് ബന്ധുക്കൾക്കുമൊപ്പം കൂത്ത്പറമ്പിൽ സാധനങ്ങൾ വാങ്ങിക്കാനെത്തിയതായിരുന്നു മഹമൂദ്. ബന്ധുക്കൾ സാധനങ്ങൾ വാങ്ങി തിരിച്ചെത്തുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ കുഴഞ്ഞു വീണ നിലയിലായിരുന്നു മഹമൂദ്. നാടിൻ്റെ സാമൂഹ്യ - സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ പ്രിയ സുഹൃത്തിൻ്റെ വേർപാട് വിശ്വസിക്കാൻ ഇനിയും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായിട്ടില്ല.

ഈ മരണത്തിൻ്റെ ആഘാതം മാറു മുമ്പാണ് ഷീജിത്തിൻ്റെ ആകസ്മിക വേർപാടും. പരേതരായ അനന്തൻ്റെയും യശോദയുടെയും മകനാണ് ഷീജിത്ത്. കൊളവല്ലൂർ പി.ആർ.എം ഹോസ്പിറ്റലിലെ നഴ്സായ സൗമ്യയാണ് ഭാര്യ, മകൻ: അൻവിൻ (വിദ്യാർത്ഥി പാനൂർ വെസ്റ്റ് യു.പി) സഹോദരങ്ങൾ: ഷീജൻ, ഷീബ, ഷിജു, ഷൈജു, ഷിമ്മിത്ത്. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167208/2-youths-died-after-falling-in-panur-area-within-a-weekrelatives-and-friends-are-unable-to-accommodate)