---
title: "#arrest|  ബില്ലടക്കാത്തതിന് ഫ്യൂസ് ഊരാനെത്തിയ പാറാട്  കെ.എസ്.ഇ.ബി ഓഫീസിലെ  ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തു ; വിളക്കോട്ടൂർ സ്വദേശി അറസ്റ്റിൽ"
english_title: "For non-payment of the bill, Fuse came to Uran and assaulted an officer of the KSEB office in Parad;A native of Valakotoor was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167169/for-non-payment-of-the-bill-fuse-came-to-uran-and-assaulted-an-officer-of-the-kseb-office-in-parada-native-of-valakotoor-was-arrested"
published_at: "2023-12-05T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ec1919cb17_Untitled-5_copy.jpg"
keywords: []
---

# #arrest|  ബില്ലടക്കാത്തതിന് ഫ്യൂസ് ഊരാനെത്തിയ പാറാട്  കെ.എസ്.ഇ.ബി ഓഫീസിലെ  ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തു ; വിളക്കോട്ടൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **പാറാട്: **ബില്ലടക്കാത്തതിന് ഫ്യൂസ് ഊരാനെത്തിയ പാറാട് കെ.എസ്.ഇ.ബി ഓഫീസിലെ ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തു . വിളക്കോട്ടൂർ സ്വദേശി അറസ്റ്റിൽ പാറാട്ടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ പി. കുഞ്ഞുമോനാണ് അതിക്രമത്തിനിരയായത്.

## Article Content

**പാറാട്: **ബില്ലടക്കാത്തതിന് ഫ്യൂസ് ഊരാനെത്തിയ പാറാട് കെ.എസ്.ഇ.ബി ഓഫീസിലെ ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തു . വിളക്കോട്ടൂർ സ്വദേശി അറസ്റ്റിൽ പാറാട്ടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ പി. കുഞ്ഞുമോനാണ് അതിക്രമത്തിനിരയായത്.

സംഭവത്തിൽ വിളക്കോട്ടൂർ സ്വദേശിയായ ചാമോളയിൽ ബാബു (48) വിനെ കൊളവല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു. സബ് എഞ്ചിനീയർ നിയോഗിച്ചത് പ്രകാരം തിങ്കളാഴ്ച വൈകീട്ട് ബില്ലടക്കാത്തവരുടെ ഫ്യൂസ് ഊരാനെത്തിയതായിരുന്നു കുഞ്ഞുമോൻ.

വിളക്കോട്ടൂർ ട്രാൻസ്ഫോർമറിന് കീഴിലുള്ള ബില്ലടക്കാത്തവരുടെ ഫ്യൂസ് ഊരുന്ന ഡ്യൂട്ടിയിലേർപ്പെട്ട കുഞ്ഞുമോനെ വിളക്കോട്ടൂർ അമ്പാടി ഹോട്ടലിന് മുൻ വശം വച്ച് പ്രതി തടഞ്ഞു നിർത്തുകയും, കാലുകൊത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. ഫ്യൂസ് ഊരേണ്ടവരുടെ ലിസ്റ്റ് തട്ടിപ്പറിച്ചെടുക്കുകയും ചെയ്തിരുന്നു.

കൊളവല്ലൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പ്രതിയെ സി.ഐ - എൻ.പ്രജീഷ്, എസ്.ഐ - ടി.എൻ പ്രസാദ്, എ എസ് ഐമാരായ എം.എസ് ശരത്ത് കുമാർ, കെ.കെ സഹദേവൻ, സി പി ഒ - ഹിറേഷ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറു ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167169/for-non-payment-of-the-bill-fuse-came-to-uran-and-assaulted-an-officer-of-the-kseb-office-in-parada-native-of-valakotoor-was-arrested)