---
title: "# Panoor Municipality  |   പാനൂർ നഗരസഭയിൽ നാടകീയ രംഗങ്ങൾ ; സെക്രട്ടറിയെ  ബിജെപി കൗൺസിലർ ഉപരോധിച്ചതോടെ കൂട്ടത്തോടെ പുറത്തിറങ്ങി നഗരസഭാ  ജീവനക്കാർ"
english_title: "Dramatic scenes in Panur Municipality;As the secretary was besieged by the BJP councillor, the municipal employees came out en masse"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167043/dramatic-scenes-in-panur-municipalityas-the-secretary-was-besieged-by-the-bjp-councillor-the-municipal-employees-came-out-en-masse"
published_at: "2023-12-04T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656dd4a1903d9_Untitled-3_copy.jpg"
keywords: []
---

# # Panoor Municipality  |   പാനൂർ നഗരസഭയിൽ നാടകീയ രംഗങ്ങൾ ; സെക്രട്ടറിയെ  ബിജെപി കൗൺസിലർ ഉപരോധിച്ചതോടെ കൂട്ടത്തോടെ പുറത്തിറങ്ങി നഗരസഭാ  ജീവനക്കാർ

> **Lead Summary:** **പാനൂർ: **പാനൂർ നഗരസഭയിൽ തിങ്കളാഴ്ച അരങ്ങേറിയത് നാടകീയ രംഗങ്ങൾ. സെക്രട്ടറിയുടെ മുറിക്കു മുന്നിൽ ബി.ജെ.പി കൗൺസിലർ എം. രത്നാകരൻ കുത്തിയിരിപ്പ് സമരമാരംഭിച്ചതോടെയാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. നഗരസഭ കൗൺസിൽ യോഗ തീരുമാനത്തിൽ ഒപ്പുവെക്കാത്ത സെക്രട്ടറി പുറത്തു പോകുക എന്ന പ്ലക്കാർഡു മേന്തിയാണ് പത്താം വാർഡ് കൗൺസിലർ കൂടിയായ രത്നാകരൻ സെക്രട്ടറിയുടെ മുറിക്കു മുന്നിൽ കുത്തിയിരുന്നത്.

## Article Content

**പാനൂർ: **പാനൂർ നഗരസഭയിൽ തിങ്കളാഴ്ച അരങ്ങേറിയത് നാടകീയ രംഗങ്ങൾ. സെക്രട്ടറിയുടെ മുറിക്കു മുന്നിൽ ബി.ജെ.പി കൗൺസിലർ എം. രത്നാകരൻ കുത്തിയിരിപ്പ് സമരമാരംഭിച്ചതോടെയാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. നഗരസഭ കൗൺസിൽ യോഗ തീരുമാനത്തിൽ ഒപ്പുവെക്കാത്ത സെക്രട്ടറി പുറത്തു പോകുക എന്ന പ്ലക്കാർഡു മേന്തിയാണ് പത്താം വാർഡ് കൗൺസിലർ കൂടിയായ രത്നാകരൻ സെക്രട്ടറിയുടെ മുറിക്കു മുന്നിൽ കുത്തിയിരുന്നത്.

ഉദ്യോഗസ്ഥർക്ക് സെക്രട്ടറിയുടെ മുറിയിൽ പ്രവേശിക്കാൻ കഴിയാഞ്ഞതോടെ പ്രശ്നം വഷളായി. തുടർന്ന് സെക്രട്ടറി സൂപ്രണ്ടിൻ്റെ മേശയ്ക്കരികിലേക്ക് വന്ന് ഫയലുകൾ ഒപ്പിടാൻ തുടങ്ങി. ഇതോടെ ഉപരോധം ഇങ്ങോട്ടേക്ക് മാറ്റി. വാക്കുതർക്കമായതോടെ സൂപ്രണ്ട് ശ്രീജൻ പാലോടൻ്റവിട ജീവനക്കാരോട് പുറത്തു പോകാൻ നിർദ്ദേശിച്ചു.

ഇതോടെ ജീവനക്കാർ ഒന്നടങ്കം പുറത്തിറങ്ങി. വിവരമറിഞ്ഞ് നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ, പ്രതിപക്ഷ നേതാവ് എം ടി കെ ബാബു, വൈസ് ചെയർപേഴ്സൻ പ്രീത അശോക്, എം പി കെ അയൂബ് എന്നിവർ രത്നാകരനുമായി ചർച്ച നടത്തി. അടുത്ത് തന്നെ കൗൺസിൽ യോഗം വിളിച്ചു ചേർക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.

ഇതിനിടെ പാനൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. എൽ ഡി എഫ് കൗൺസിലർമാർ സെക്രട്ടറിയെ സംരക്ഷിക്കുന്നു എന്നാരോപിച്ച് ബി ജെ പി കൗൺസിലർമാർ നേരത്തെ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167043/dramatic-scenes-in-panur-municipalityas-the-secretary-was-besieged-by-the-bjp-councillor-the-municipal-employees-came-out-en-masse)