---
title: "ഭിന്നശേഷി ദിനത്തിൽ ചൊക്ലി ഉപജില്ലയിൽ നടത്തിയ  ഇൻക്ലൂസീവ് കായികമേള ശ്രദ്ധേയമായി ; 250ഓളം പ്രതിഭകൾ മാറ്റുരച്ചു"
english_title: "The Inclusive Sports Festival held in Chokli Upazila on Bhinnasheshi Day was noteworthy;Around 250 talents were transferred"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167007/the-inclusive-sports-festival-held-in-chokli-upazila-on-bhinnasheshi-day-was-noteworthyaround-250-talents-were-transferred"
published_at: "2023-12-04T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656dae446ab25_Untitled-8_copy.jpg"
keywords: []
---

# ഭിന്നശേഷി ദിനത്തിൽ ചൊക്ലി ഉപജില്ലയിൽ നടത്തിയ  ഇൻക്ലൂസീവ് കായികമേള ശ്രദ്ധേയമായി ; 250ഓളം പ്രതിഭകൾ മാറ്റുരച്ചു

> **Lead Summary:** **ചൊക്ലി: **വിഭിന്ന ശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ - പുനരധിവാസ കാര്യങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളവും നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കായിക മേള സംഘടിപ്പിച്ചത്. ജാതി - വർഗ - വർണ - സാമ്പത്തിക ദേദ്യമന്യെ യാതൊരുവിധ വിവേചനവുമില്ലാതെ ഭിന്ന ശേഷിക്കാരായ കുട്ടികളെ സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ കീഴിൽ കൊണ്ടുവരിക എന്നതാണ് ഇൻക്ലൂസീവ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്.

## Article Content

**ചൊക്ലി: **വിഭിന്ന ശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ - പുനരധിവാസ കാര്യങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളവും നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കായിക മേള സംഘടിപ്പിച്ചത്. ജാതി - വർഗ - വർണ - സാമ്പത്തിക ദേദ്യമന്യെ യാതൊരുവിധ വിവേചനവുമില്ലാതെ ഭിന്ന ശേഷിക്കാരായ കുട്ടികളെ സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ കീഴിൽ കൊണ്ടുവരിക എന്നതാണ് ഇൻക്ലൂസീവ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്.

വീട്ടകങ്ങളിൽ ഒതുങ്ങി കഴിയേണ്ടവരല്ല ഈ കുട്ടികളെന്ന വിശാലമായ ലക്ഷ്യത്തിനായുള്ള ചുവട് വെപ്പ് കൂടിയാണ് ഇൻക്ലുസിവ്. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് സമഗ്രശിക്ഷ കേരളം - ചൊക്ലി ബി.ആർ.സി ലോക ഭിന്ന ശേഷി ദിനത്തിൽ ഇൻക്ലൂസീവ് കായികമേള സംഘടിപ്പിച്ചത്. ചൊക്ലി രാമവിലാസം ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കായികമേള ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ. പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ അധ്യക്ഷത വഹിച്ചു.

നവാസ് പരത്തിന്റവിട, ചൊക്ലി എ.ഇ.ഒ വി.കെ.സുധി, ബി.പി.സി സുനിൽ ബാൽ, എച്ച്.എം ഫോറം പ്രതിനിധി സുധീർ കുമാർ , ഷിബിലാൽ, ഉദയൻ, പി.മനോഹരൻ, മനീഷ് മാസ്റ്റർ, പ്രദീപ് കരിയാട്, പ്രദീപ് ഒളവിലം, പി. ശ്രീലത തുടങ്ങിയവർ സംസാരിച്ചു.. മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ വിളംബര ജാഥ ചൊക്ലിയിൽ നിന്ന് പുറപ്പെട്ട് രാമവിലാസം ഹൈസ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ , എൻ. സി.സി - സകൗട്ട് കാഡറ്റുകൾ, ഫ്ലാഷ് മോബ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ , അധ്യാപകർ തുടങ്ങിയവർ ജാഥയുടെ ഭാഗമായി. .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167007/the-inclusive-sports-festival-held-in-chokli-upazila-on-bhinnasheshi-day-was-noteworthyaround-250-talents-were-transferred)