---
title: "പാനൂർ ശ്രീ അയ്യപ്പക്ഷേത്രം മുപ്പത്തിനാലാം വാർഷികോത്സവം സമാപിച്ചു."
english_title: "Panoor Sri Ayyappa Temple has concluded its thirty-fourth anniversary festival."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166982/panur-sri-ayyappa-temple-has-concluded-its-thirty-fourth-anniversary-festival"
published_at: "2023-12-04T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d9be727edf_Untitled-6_copy.jpg"
keywords: []
---

# പാനൂർ ശ്രീ അയ്യപ്പക്ഷേത്രം മുപ്പത്തിനാലാം വാർഷികോത്സവം സമാപിച്ചു.

> **Lead Summary:** **പാനൂർ: ** പാനൂർ ശ്രീ അയ്യപ്പക്ഷേത്രം മുപ്പത്തിനാലാം വാർഷികോത്സവം സമാപിച്ചു. 3 ദിവസങ്ങളിലായാണ് വാർഷികോത്സവം നടന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മാധവൻ ഭട്ടതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

## Article Content

**പാനൂർ: ** പാനൂർ ശ്രീ അയ്യപ്പക്ഷേത്രം മുപ്പത്തിനാലാം വാർഷികോത്സവം സമാപിച്ചു. 3 ദിവസങ്ങളിലായാണ് വാർഷികോത്സവം നടന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മാധവൻ ഭട്ടതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

പള്ളി ഉണർത്തൽ, നിർമ്മാല്യ ദർശനം, ഗണപതി ഹോമം, ഉഷപൂജ, നവക പഞ്ചഗവ്യ പൂജ, കലശാഭിഷേകത്തോടു കൂടി ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ മൂന്ന് ദിവസങ്ങളിലായി ക്ഷേത്രത്തിൽ നടന്നു. തിങ്കളാഴ്ച ഭക്തർക്കായി നടത്തിയ അന്നദാനത്തിൽ സ്വാമിമാരടക്കം ആയിരങ്ങൾ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166982/panur-sri-ayyappa-temple-has-concluded-its-thirty-fourth-anniversary-festival)