---
title: "#KTayatt   | കെ. തായാട്ടിൻ്റെ ഓർമ്മകൾക്ക്  പന്ത്രണ്ട് വയസ് ; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി."
english_title: "K. Tayatin's memories are twelve years old;Floral tributes were offered at Smriti Mandapam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166935/k-tayatins-memories-are-twelve-years-oldfloral-tributes-were-offered-at-smriti-mandapam"
published_at: "2023-12-04T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d74c584ce4_Untitled-5_copy.jpg"
keywords: []
---

# #KTayatt   | കെ. തായാട്ടിൻ്റെ ഓർമ്മകൾക്ക്  പന്ത്രണ്ട് വയസ് ; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

> **Lead Summary:** **പാനൂർ : ** കെ. തായാട്ടിൻ്റെ ഓർമ്മകൾക്ക് പന്ത്രണ്ട് വയസ് ; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പ്രമുഖ സാഹിത്യകാരനായിരുന്ന കെ. തായാട്ടിൻ്റെ പന്ത്രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു. ചമ്പാട്ടെ വീട്ടുവളപ്പിൽ സുഹൃത്തുക്കളും, സതീർത്ഥ്യരും പുഷ്പാർച്ചന നടത്തി.

## Article Content

**പാനൂർ : ** കെ. തായാട്ടിൻ്റെ ഓർമ്മകൾക്ക് പന്ത്രണ്ട് വയസ് ; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പ്രമുഖ സാഹിത്യകാരനായിരുന്ന കെ. തായാട്ടിൻ്റെ പന്ത്രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു. ചമ്പാട്ടെ വീട്ടുവളപ്പിൽ സുഹൃത്തുക്കളും, സതീർത്ഥ്യരും പുഷ്പാർച്ചന നടത്തി.

ഡോ.ശശിധരൻ കുനിയിൽ അധ്യക്ഷനായി. കെ.പി.സി.സി അംഗം വി.സുരേന്ദ്രൻ മാസ്റ്റർ, ഡിസിസി സെക്ര.കെ.പി സാജു, ബിജെപി ജില്ലാ സെക്രട്ടറി എൻ.ഹരിദാസ്, രാജു കാട്ടുപുനം, ഹരിദാസ് മൊകേരി, പന്ന്യന്നൂർ രാമചന്ദ്രൻ, സി.വി.എ ജലീൽ, ജയപ്രകാശ് പാനൂർ എന്നിവർ സംസാരിച്ചു.

അഡ്വ. വി. അനിൽകുമാർ സ്വാഗതം പറഞ്ഞു. കെ. തായാട്ട് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് സുമംഗലി ഓഡിറ്റോറിയത്തിൽ വൈകീട്ട് 3.30ന് വാഗ്തീർത്ഥം എന്ന പേരിൽ അനുസ്മരണ സമ്മേളനവും, പുസ്തക പ്രകാശനവും സംഘടിപ്പിക്കും. രാജു കാട്ടുപുനം അധ്യക്ഷത വഹിക്കും. ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്യും. തായാട്ട് സ്മൃതിഭാഷണവും ജയപ്രകാശ് പാനൂരിൻ്റെ 'ജ്വാലാമുഖികൾ ' പ്രകാശനവും പി.ഹരീന്ദ്രനാഥ് നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166935/k-tayatins-memories-are-twelve-years-oldfloral-tributes-were-offered-at-smriti-mandapam)