---
title: "കരങ്ങൾ ചേർത്തു നൽകി  എം എസ് എസ് ലേഡീസ് വിംഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയും,  ഭിന്നശേഷി കോർഡിനേഷൻ ഗ്രൂപ്പും ; സ്വർഗമായി  പാനൂർ,  ഭിന്നശേഷി സമൂഹ  വിവാഹം 'മഹർ' ശ്രദ്ധേയമായി.."
english_title: "MSS Ladies Wing Kannur District Committee and Disability Coordination Group joined hands;Panoor as paradise, marriage of mixed-sex community 'Mahar' became remarkable.."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166798/mss-ladies-wing-kannur-district-committee-and-disability-coordination-group-joined-handspanoor-as-paradise-marriage-of-mixed-sex-community-mahar-became-remarkable"
published_at: "2023-12-03T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c7ae29f585_Untitled-9_copy.jpg"
keywords: []
---

# കരങ്ങൾ ചേർത്തു നൽകി  എം എസ് എസ് ലേഡീസ് വിംഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയും,  ഭിന്നശേഷി കോർഡിനേഷൻ ഗ്രൂപ്പും ; സ്വർഗമായി  പാനൂർ,  ഭിന്നശേഷി സമൂഹ  വിവാഹം 'മഹർ' ശ്രദ്ധേയമായി..

> **Lead Summary:** **പാനൂർ: ** വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണ് പണ്ടു മുതൽക്കെയുള്ള വിശ്വാസം. അതുകൊണ്ടുതന്നെ അക്ഷരാർത്ഥത്തിൽ ജാതി മത വേലിക്കെട്ടുകൾ മറന്ന് സ്വർഗ്ഗമായി മാറുകയായിരുന്നു ഞായറാഴ്ച പാനൂർ. സദ്ദാം ഹുസൈൻ പാണ്ടിക്കാട് - റുബൈദ മഞ്ചേരി, ഫസൽ റഹ്മാൻ കോഴിക്കോട്- സുമയ്യ അരീക്കോട്, ഫക്കീർ മുഹമ്മദ് ത്വയ്യിബ് പുറക്കാട് ആലപ്പുഴ- സാജിദ എവി അരീക്കോട്, പ്രശാന്ത് പി ചിറയിൻകീഴ് തിരുവനന്തപുരം - സബിദ ചുങ്കത്തറ നിലമ്പൂർ, ഷാമിൽ ഒ കെ കുറ്റ്യാട്ടൂർ - അസ്ന കരുവമ്പ്രം മലപ്പുറo എന്നി ദമ്പതികളാണ് സമൂഹ വിവാഹത്തിലൂടെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇതിൽ പ്രശാന്ത് - സബിദ ദമ്പതികളുടെ വിവാഹമാണ് ആദ്യം നടന്നത്.

## Article Content

**പാനൂർ: ** വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണ് പണ്ടു മുതൽക്കെയുള്ള വിശ്വാസം. അതുകൊണ്ടുതന്നെ അക്ഷരാർത്ഥത്തിൽ ജാതി മത വേലിക്കെട്ടുകൾ മറന്ന് സ്വർഗ്ഗമായി മാറുകയായിരുന്നു ഞായറാഴ്ച പാനൂർ. സദ്ദാം ഹുസൈൻ പാണ്ടിക്കാട് - റുബൈദ മഞ്ചേരി, ഫസൽ റഹ്മാൻ കോഴിക്കോട്- സുമയ്യ അരീക്കോട്, ഫക്കീർ മുഹമ്മദ് ത്വയ്യിബ് പുറക്കാട് ആലപ്പുഴ- സാജിദ എവി അരീക്കോട്, പ്രശാന്ത് പി ചിറയിൻകീഴ് തിരുവനന്തപുരം - സബിദ ചുങ്കത്തറ നിലമ്പൂർ, ഷാമിൽ ഒ കെ കുറ്റ്യാട്ടൂർ - അസ്ന കരുവമ്പ്രം മലപ്പുറo എന്നി ദമ്പതികളാണ് സമൂഹ വിവാഹത്തിലൂടെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇതിൽ പ്രശാന്ത് - സബിദ ദമ്പതികളുടെ വിവാഹമാണ് ആദ്യം നടന്നത്.

പാനൂർ ഗുരുസന്നിധിയിൽ നടന്ന അസുലഭ ചടങ്ങിന് വാസുദേവൻ ശാന്തി നേതൃത്വം നൽകി. പിന്നിടുള്ള വിവാഹ ചടങ്ങുകൾക്ക് പാനൂർ ഇഖ്റ ഖുർആൻ കോളേജ് ഗ്രൗണ്ട് വേദിയായി. കെ വി സൂപ്പി മാസ്റ്റർ നഗറിൽ നടന്ന നിക്കാഹുകൾക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും, വാസുദേവൻ ശാന്തിയും നേതൃത്വം നൽകി. എം എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഡോ പി ഉണ്ണീൻ മഹർ സമർപ്പണം നടത്തി. പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ ചടങ്ങിൽ മുഖ്യാതിഥിയായി.

പെരിങ്ങത്തൂർ മഹല്ല് ഖത്തീബ് റഫീഖ് സക്കരിയ്യ ഫൈസി ഖുത്ബ നിർവഹിച്ചു. എം എസ് എസ് സംസ്ഥാന സെക്രട്ടറി പ്രൊ. ഇ പി ഇമ്പിച്ചിക്കോയ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ അഡ്വ പി വി സൈനുദ്ധീൻ ആമുഖ ഭാഷണം നടത്തി. സംസ്ഥാന ബാലാവകാശകമ്മീഷൻ ചെയർമാൻ അഡ്വ കെ വി മനോജ് കുമാർ, ചിൽഡ്രൻ സ്ട്രീസ് അവാർഡ് ജേതാവ് ഹാസിം വെളിമണ്ണ, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, ഓൾ ഇന്ത്യ കെ എം സി സി പ്രസിഡണ്ട് എം കെ നൗഷാദ്, പാനൂർ മഹല്ല് ജമാ അത്ത് പ്രസിഡണ്ട് പി കെ അഹമ്മദ് ഹാജി, ആർ അബ്ദുല്ല മാസ്റ്റർ, ഡോ കെ അബൂബക്കർ, ബാലിയിൽ മഹമൂദ് ഹാജി, എൻ കെ സി ഉമ്മർ, പ്രൊ. എൻ കുഞ്ഞമ്മദ്, റസാഖ്, പി പി സുലൈമാൻ ഹാജി, ഡോ അബ്ദുൽ ജലീൽ ഒതായി, ഡോ ഷഹീദ്, ഡോ കെ മൊയ്തു, ഡോ. വി ഹസ്സൻ, കെ.വി നാസർ സംസാരിച്ചു. മഹർ സദസ്സ് ജിമി ജോൺ സുമി ജോൺ ഉദ്ഘാടനം ചെയ്തു. എം എസ് എസ് വനിത വിംഗ് ജില്ലാ പ്രസിഡണ്ട്‌ കെ വി റംല ടീച്ചർ അധ്യക്ഷയായി. ചടങ്ങിൽ കെ പി മോഹനൻ എം എൽ എ മുഖ്യാതിഥിയായി. കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ കെ ശബീന ടീച്ചർ ഉപഹാര സമർപ്പണം നടത്തി.

ഭിന്നശേഷി കോർഡിനേഷൻ ഗ്രൂപ്പ് അംഗങ്ങളായ അലി പേരാവൂർ, മാമു വയനാട് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. എസ് വി മുഹമ്മദലി മാസ്റ്റർ മഹർ സന്ദേശം കൈമാറി. എം എസ് എസ് ജില്ല പ്രസിഡണ്ട് ബി ടി കുഞ്ഞു, പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക്, നഗരസഭാംഗങ്ങളായ എൻ എ കരീം, പി കെ പ്രവീൺ, കെ കെ സുധീർ കുമാർ, എം രത്നാകരൻ, സിനിമാ താരം രാജേന്ദ്രൻ തായാട്ട്, ഒ. സൈറബാനു, വി പി എ പൊയിലൂർ, കെ.കെ ലത്തീഫ്, വൈ.എം ഇസ്മായിൽ ഹാജി ,ഒന്തത്ത് ഉസ്മാൻ , അശ്റഫ് പാലത്തായി എന്നിവർ സംസാരിച്ചു. വിവാഹത്തിനെത്തിയവർക്ക് ഭക്ഷണവും ഒരുക്കിയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166798/mss-ladies-wing-kannur-district-committee-and-disability-coordination-group-joined-handspanoor-as-paradise-marriage-of-mixed-sex-community-mahar-became-remarkable)