കണ്ണൂർ :(www.panoornews.in) കണ്ണൂരിൽ ബസിന്റെ മുന്നിൽചാടി യുവാവ് ജീവനൊടുക്കി ബസിന്റെ മുന്നിൽചാടി യുവാവ് ജീവനൊടുക്കി. ചെറുതാഴം പഞ്ചായത്തിലെ കൊളപ്പുറം ഈസ്റ്റ് ഭഗത് സിംഗ് വായനശാലയക്ക് സമീപത്തെ കിഴക്കിനിയിൽ ആദിത്യ (24 )നാണ് മരണപ്പെട്ടത്. ശനിയാഴ്ച്ച വൈകീട്ടോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് മുൻവശത്തായിരുന്നു സംഭവം.


റോഡരികിൽ നിൽക്കുകയായിരുന്ന ആദിത്യൻ തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലെക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു ബസിന്റെ മുൻചക്രം ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരണപ്പെട്ടു. അച്ഛൻ - പ്രകാശൻ. അമ്മ -ബിന്ദു .ഏക സഹോദരി ആവണി .മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ.
A young man committed suicide by jumping in front of a bus in Kannur
