---
title: "ഒന്നര മണിക്കൂർ കൊണ്ട് കൂറ്റൻ ലാന്റ്സ്കേപ്പ് ഒരുക്കി മാഹി ശ്രീനാരായണ ബി.എഡ് കോളേജിലെ കലാപ്രതിഭകൾ"
english_title: "Art talents of Mahi Sreenarayana B.Ed College prepared a huge landscape in one and a half hours."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166479/art-talents-of-mahi-sreenarayana-bed-college-prepared-a-huge-landscape-in-one-and-a-half-hours"
published_at: "2023-12-02T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656aac97cc6bb_Untitled-3_copy.jpg"
keywords: []
---

# ഒന്നര മണിക്കൂർ കൊണ്ട് കൂറ്റൻ ലാന്റ്സ്കേപ്പ് ഒരുക്കി മാഹി ശ്രീനാരായണ ബി.എഡ് കോളേജിലെ കലാപ്രതിഭകൾ

> **Lead Summary:** **മാഹി: ** ഒന്നര മണിക്കൂർ കൊണ്ട് കൂറ്റൻ കേൻ വാസിൽ പേപ്പർ പൾപ്പും, പ്ലൈവുഡും, സ്‌പ്രേ പെയിനും, ഇതര കര കൗശലവസ്തുക്കളുമുപയോഗിച്ച്മാഹി ശ്രീനാരായണ ബി.എഡ് കോളജിലെ കലാ പ്രതിഭകൾ നിർമ്മിച്ച പ്രകൃതിയുടെ മനോഹരമായ ചിത്ര ശിൽപ്പകാവ്യം കാണികൾക്ക് വിസ്മയമായി.

## Article Content

**മാഹി: ** ഒന്നര മണിക്കൂർ കൊണ്ട് കൂറ്റൻ കേൻ വാസിൽ പേപ്പർ പൾപ്പും, പ്ലൈവുഡും, സ്‌പ്രേ പെയിനും, ഇതര കര കൗശലവസ്തുക്കളുമുപയോഗിച്ച്മാഹി ശ്രീനാരായണ ബി.എഡ് കോളജിലെ കലാ പ്രതിഭകൾ നിർമ്മിച്ച പ്രകൃതിയുടെ മനോഹരമായ ചിത്ര ശിൽപ്പകാവ്യം കാണികൾക്ക് വിസ്മയമായി.

എട്ടടി x നാലടിയിൽ പി.യു. ഫോം ഷീറ്റിലാണ് സാമൂഹ്യ ശാസ്ത്ര വിഭാഗം വിദ്യാർത്ഥികൾ ടി.വി. ശ്രീകുമാർ മാസ്റ്റരുടെ മേൽനോട്ടത്തിൽ മനോഹരമായ ചിത്ര ശിൽപമൊരുക്കിയത്. അസാധാരണമായ വർണ്ണവിന്യാസവും, അതിസൂക്ഷമായ പ്രകൃതി ദൃശ്യങ്ങളും ജന്തുജാലവുമെല്ലാം ഏറെ ആകർഷകമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166479/art-talents-of-mahi-sreenarayana-bed-college-prepared-a-huge-landscape-in-one-and-a-half-hours)