---
title: "കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ സ്ത്രീയടക്കം  4  പേർ കസ്റ്റഡിയിൽ ;   ചാത്തന്നൂർ സ്വദേശികൾ പിടിയിലായത് തമിഴ്നാട്ടിൽ നിന്നും "
english_title: "4 people, including a woman, are in custody in the case of the kidnapping of a 6-year-old girl in Kollam;The natives of Chatannoor were arrested from Tamil Nadu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166372/4-people-including-a-woman-are-in-custody-in-the-case-of-the-kidnapping-of-a-6-year-old-girl-in-kollamthe-natives-of-chatannoor-were-arrested-from-tamil-nadu"
published_at: "2023-12-01T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569c44ec43a9_download.jpg"
keywords: []
---

# കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ സ്ത്രീയടക്കം  4  പേർ കസ്റ്റഡിയിൽ ;   ചാത്തന്നൂർ സ്വദേശികൾ പിടിയിലായത് തമിഴ്നാട്ടിൽ നിന്നും 

> **Lead Summary:** കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ സ്ത്രീയടക്കം 4 പേർ കസ്റ്റഡിയിൽ ; ചാത്തന്നൂർ സ്വദേശികൾ പിടിയിലായത് തമിഴ്നാട്ടിൽ നിന്നും കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 4 പേർ കസ്റ്റഡിയില്‍.

## Article Content

കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ സ്ത്രീയടക്കം 4 പേർ കസ്റ്റഡിയിൽ ; ചാത്തന്നൂർ സ്വദേശികൾ പിടിയിലായത് തമിഴ്നാട്ടിൽ നിന്നും കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 4 പേർ കസ്റ്റഡിയില്‍.

ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരുമാണ് പിടിയിലായിരിക്കുന്നത്.

2 വാഹനങ്ങളും കസ്റ്റഡിയിലുണ്ട്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്.  പ്രതികൾ ഒരു കുടുംബത്തിലുള്ളവരെന്നും സൂചന പുറത്തു വന്നിട്ടുള്ളത്. തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ നാല് പേരെയും കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166372/4-people-including-a-woman-are-in-custody-in-the-case-of-the-kidnapping-of-a-6-year-old-girl-in-kollamthe-natives-of-chatannoor-were-arrested-from-tamil-nadu)