---
title: "കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ  ബലിദാന വാർഷികം നാളെ ; പാനൂരിൽ കനത്ത സുരക്ഷ"
english_title: "KTJayakrishnan master sacrifice anniversary tomorrow;Tight security in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166187/ktjayakrishnan-master-sacrifice-anniversary-tomorrowtight-security-in-panur"
published_at: "2023-11-30T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568b4d91ab5d_Untitled-1_copy.jpg"
keywords: []
---

# കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ  ബലിദാന വാർഷികം നാളെ ; പാനൂരിൽ കനത്ത സുരക്ഷ

> **Lead Summary:** **പാനൂർ : **യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ 24-ാം ബലിദാന വാർഷികം തിങ്കളാഴ്ച ആചരിക്കും. പാനൂർ മൊകേരി ഈസ്റ്റ് എയുപി സ്കൂൾ അധ്യാപകനായിരുന്ന കെ. ടി. ജയകൃഷ്ണൻ മാസ്റ്ററെ 1999 ഡിസംബർ മാസം ഒന്നാം തീയതി രാവിലെ 10:40 ന് സ്കൂളിൽ 6-ാം തരം ബി ക്ലാസ്സിൽ ക്ലാസെടുത്തുകൊണ്ടിരിക്കെയാണ് ആക്രമിസംഘം ക്ലാസ് മുറിയിൽ ഇരച്ചു കയറി വെട്ടി കൊലപ്പെടുത്തിയത്. നാളെ രാവിലെ 7. 30ന് മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും.

## Article Content

**പാനൂർ : **യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ 24-ാം ബലിദാന വാർഷികം തിങ്കളാഴ്ച ആചരിക്കും. പാനൂർ മൊകേരി ഈസ്റ്റ് എയുപി സ്കൂൾ അധ്യാപകനായിരുന്ന കെ. ടി. ജയകൃഷ്ണൻ മാസ്റ്ററെ 1999 ഡിസംബർ മാസം ഒന്നാം തീയതി രാവിലെ 10:40 ന് സ്കൂളിൽ 6-ാം തരം ബി ക്ലാസ്സിൽ ക്ലാസെടുത്തുകൊണ്ടിരിക്കെയാണ് ആക്രമിസംഘം ക്ലാസ് മുറിയിൽ ഇരച്ചു കയറി വെട്ടി കൊലപ്പെടുത്തിയത്. നാളെ രാവിലെ 7. 30ന് മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും.

8.30ന് പാനൂർ ആർ എസ് എസ് കാര്യാലയത്തിൽ അനുസ്മരണ സാംഘിക്ക് നടക്കും. യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ വൈകുന്നേരം അഞ്ചു മണിക്ക് ബഹുജന റാലിയും പൊതുസമ്മേളനവും ഉണ്ടാകും. ഗുരു സന്നിധി പരിസരത്തുനിന്ന് ആരംഭിക്കുന്ന ബഹുജന റാലി ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കും.

യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി.ആർ.പ്രഫുൽ കൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.വി.പി. ശ്രീപത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തും. സി പി എം പ്രവർത്തകൻ പാത്തിപ്പാലത്തെ മനോജ് രക്തസാക്ഷി വാർഷികവും നാളെയാണ്. കാരായി രാജൻ ഉദ്ഘാടനം ചെയ്യും. പാനൂർ സി.ഐ എംപി ആസാദ് ശബരിമല ഡ്യൂട്ടിയിലായതിനാൽ കൊളവല്ലൂർ സി.ഐക്കാണ് സുരക്ഷാ ചുമതല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166187/ktjayakrishnan-master-sacrifice-anniversary-tomorrowtight-security-in-panur)