---
title: "രാഹുൽ ഗാന്ധി നാളെ കണ്ണൂരിൽ ; കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്"
english_title: "Rahul Gandhi in Kannur tomorrow;Police to provide heavy security"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166123/rahul-gandhi-in-kannur-tomorrowpolice-to-provide-heavy-security"
published_at: "2023-11-30T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65687287c63f0_Rahul-Gandhi-457.jpg"
keywords: []
---

# രാഹുൽ ഗാന്ധി നാളെ കണ്ണൂരിൽ ; കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്

> **Lead Summary:** **കണ്ണൂർ : **ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വയനാട് എംപിയും കോൺഗ്രസ് ദേശീയ നേതാവുമായ രാഹുൽ ഗാന്ധി ഡിസംബർ ഒന്നിന് കണ്ണൂരിലെത്തും. വിവിഐപി സന്ദർശനം പ്രമാണിച്ച് വൻ സുരക്ഷയാണ് ജില്ലാ പൊലീസ് ഏർപെടുത്തിയിട്ടുള്ളത്. കെപിസിസി ഏർപെടുത്തിയ പ്രഥമപ്രിയദർശിനി സാഹിത്യ പുരസ്കാരം സമ്മാനിക്കുന്നതിനാണ് രാഹുൽ ഗാന്ധി കണ്ണൂരിലെത്തുന്നത്.

## Article Content

**കണ്ണൂർ : **ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വയനാട് എംപിയും കോൺഗ്രസ് ദേശീയ നേതാവുമായ രാഹുൽ ഗാന്ധി ഡിസംബർ ഒന്നിന് കണ്ണൂരിലെത്തും. വിവിഐപി സന്ദർശനം പ്രമാണിച്ച് വൻ സുരക്ഷയാണ് ജില്ലാ പൊലീസ് ഏർപെടുത്തിയിട്ടുള്ളത്. കെപിസിസി ഏർപെടുത്തിയ പ്രഥമപ്രിയദർശിനി സാഹിത്യ പുരസ്കാരം സമ്മാനിക്കുന്നതിനാണ് രാഹുൽ ഗാന്ധി കണ്ണൂരിലെത്തുന്നത്.

ഡിസംബർ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് അവാർഡ് ദാന സമ്മേളനം സാധു കല്യാണ മണ്ഡപത്തിൽ നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.

അവാർഡ് ജേതാവ് ടി. പത്മനാഭൻ, എ ഐ സി സി ജെനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, എഴുത്തുകാർ, സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166123/rahul-gandhi-in-kannur-tomorrowpolice-to-provide-heavy-security)