---
title: "മാഹി മേഖലയിൽ തെരുവ് പട്ടികൾക്ക് ഭക്ഷണം നൽകിയാൽ 5000 പിഴ "
english_title: "5000 fine for feeding stray dogs in Mahi area"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166040/5000-fine-for-feeding-stray-dogs-in-mahi-area"
published_at: "2023-11-30T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656821280587f_Untitled-2_copy.jpg"
keywords: []
---

# മാഹി മേഖലയിൽ തെരുവ് പട്ടികൾക്ക് ഭക്ഷണം നൽകിയാൽ 5000 പിഴ 

> **Lead Summary:** **മാഹി: ** മാഹി മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്ല്യം അതിരൂക്ഷമായ സാഹചര്യത്തിൽ റോഡരികിലും, പൊതുഇടങ്ങളിലും തെരുവ് പട്ടികൾക്ക് ഇറച്ചി മാലിന്യമടക്കമുള്ള ഭക്ഷണം നൽകുന്നവർ സൂക്ഷിക്കുക. അധികൃതർ കൈയോടെ 5000 രൂപ പിഴ ഈടാക്കും. റീജ്യണൽ അഡ്മിനിസ്ട്രേറ്റുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പിഴ ചുമത്താൻ തീരുമാനിച്ചത്.

## Article Content

**മാഹി: ** മാഹി മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്ല്യം അതിരൂക്ഷമായ സാഹചര്യത്തിൽ റോഡരികിലും, പൊതുഇടങ്ങളിലും തെരുവ് പട്ടികൾക്ക് ഇറച്ചി മാലിന്യമടക്കമുള്ള ഭക്ഷണം നൽകുന്നവർ സൂക്ഷിക്കുക. അധികൃതർ കൈയോടെ 5000 രൂപ പിഴ ഈടാക്കും. റീജ്യണൽ അഡ്മിനിസ്ട്രേറ്റുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പിഴ ചുമത്താൻ തീരുമാനിച്ചത്.

പന്തക്കൽ കല്ലായി റോഡിൽ വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിച്ചിട്ടുള്ള പത്തും, പതിനഞ്ചും നായകൾ അടങ്ങിയ സംഘങ്ങൾ പൊതുജീവിതത്തിന് ഭീഷണിയായി മാറുകയാണ്. കഴിഞ്ഞ ദിവസം ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപം മൂന്ന് വയസ്സുള്ള കുട്ടിയെ തെരുവു നായ സംഘം ഗുരുതരമായി കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.

ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇതേ കുട്ടിയുടെ സഹോദരനേയും നായ ആക്രമിച്ചിരുന്നു. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം സമരരംഗത്തിറങ്ങുമെന്നും ജനശബ്ദം മാഹി, റസിഡൻസ് വെൽഫേർ അസോസിയേഷനുകൾ ഉൾപ്പെടെ നിരവധി സംഘട നകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166040/5000-fine-for-feeding-stray-dogs-in-mahi-area)