---
title: "ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയിരുപ്പിൽ മരണത്തിലേക്ക് യാത്രയായി  മഹമൂദ്  ; വേർപാട്  വിശ്വസിക്കാനാവാതെ ചെറുപ്പറമ്പിലെ  ബന്ധുക്കളും,  സുഹൃത്തുക്കളും"
english_title: "Mahmood died while sitting in the driving seat;Relatives and friends from the youth could not believe the separation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165983/mahmood-died-while-sitting-in-the-driving-seatrelatives-and-friends-from-the-youth-could-not-believe-the-separation"
published_at: "2023-11-29T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65677936930aa_Untitled-1_copy.jpg"
keywords: []
---

# ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയിരുപ്പിൽ മരണത്തിലേക്ക് യാത്രയായി  മഹമൂദ്  ; വേർപാട്  വിശ്വസിക്കാനാവാതെ ചെറുപ്പറമ്പിലെ  ബന്ധുക്കളും,  സുഹൃത്തുക്കളും

> **Lead Summary:** **ചെറുപറമ്പ് : **ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയിരുപ്പിൽ മരണത്തിലേക്ക് യാത്രയായി മഹമൂദ് ; വേർപാട് വിശ്വസിക്കാനാവാതെ ചെറുപ്പറമ്പിലെ ബന്ധുക്കളും, സുഹൃത്തുക്കളും മഗ് രിബ് നമസ്ക്കാരം കഴിഞ്ഞ് സഹോദരി ജുബൈരിയക്കും, മറ്റ് ബന്ധുക്കൾക്കുമൊപ്പം കൂത്ത്പറമ്പിൽ സാധനങ്ങൾ വാങ്ങിക്കാനെത്തിയതായിരുന്നു മഹമൂദ്.

## Article Content

**ചെറുപറമ്പ് : **ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയിരുപ്പിൽ മരണത്തിലേക്ക് യാത്രയായി മഹമൂദ് ; വേർപാട് വിശ്വസിക്കാനാവാതെ ചെറുപ്പറമ്പിലെ ബന്ധുക്കളും, സുഹൃത്തുക്കളും മഗ് രിബ് നമസ്ക്കാരം കഴിഞ്ഞ് സഹോദരി ജുബൈരിയക്കും, മറ്റ് ബന്ധുക്കൾക്കുമൊപ്പം കൂത്ത്പറമ്പിൽ സാധനങ്ങൾ വാങ്ങിക്കാനെത്തിയതായിരുന്നു മഹമൂദ്.

സാധനങ്ങൾ വാങ്ങിക്കാനായി സഹോദരിയടക്കമുള്ളവർ പോയപ്പോൾ വേഗം തിരിച്ചു വരാൻ മഹമൂദ് പറഞ്ഞിരുന്നു. സാധനങ്ങൾ വാങ്ങി കാറിനടുത്തെത്തി മഹമൂദിനെ വിളിച്ചെങ്കിലും കേട്ടില്ല. നിലവിളി കേട്ടെത്തിയവർ മഹമൂദിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. നാടിൻ്റെ സാമൂഹ്യ- സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ പ്രിയ സുഹൃത്തിൻ്റെ വേർപാട് വിശ്വസിക്കാനാകാതിരിക്കുകയാണ് ചെറുപ്പറമ്പ് ഗ്രാമം മുഴുവനും.

ചെറുപ്പറമ്പിലെ കരുവാറത്ത് മൂസ ഹാജിയുടെയും, ജമീലയുടെയും മകനാണ് മഹമൂദ്. ഫാത്തിമയാണ് ഭാര്യ. അസ്കർ , സാലി, റൈഹാനത്ത് എന്നിവരാണ് മറ്റ് സഹോദരങ്ങൾ. കബറടക്കം കേളോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നാളെ രാവിലെ 10-30 ന് നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165983/mahmood-died-while-sitting-in-the-driving-seatrelatives-and-friends-from-the-youth-could-not-believe-the-separation)