---
title: "#PanoorMunicipalCouncil |  പാനൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നിന്നും  സെക്രട്ടറി ഇറങ്ങിപ്പോയി ;  സെക്രട്ടറിയെ സി പി എം  പിന്തുണക്കുന്നെന്ന ആരോപണവുമായി ബിജെപിയും"
english_title: "Secretary left Panur Municipal Council meeting;BJP also accused the CPM of supporting the secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165963/secretary-left-panur-municipal-council-meetingbjp-also-accused-the-cpm-of-supporting-the-secretary"
published_at: "2023-11-29T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65676656bc38c_Untitled-8_copy.jpg"
keywords: []
---

# #PanoorMunicipalCouncil |  പാനൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നിന്നും  സെക്രട്ടറി ഇറങ്ങിപ്പോയി ;  സെക്രട്ടറിയെ സി പി എം  പിന്തുണക്കുന്നെന്ന ആരോപണവുമായി ബിജെപിയും

> **Lead Summary:** **പാനൂർ: ** പാനൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നിന്നും സെക്രട്ടറി ഇറങ്ങിപ്പോയി ; സെക്രട്ടറിയെ സി പി എം പിന്തുണക്കുന്നെന്ന ആരോപണവുമായി ബിജെപിയും ഇന്ന് ചേർന്ന പാനൂർ നഗരസഭാ കൗൺസിൽ യോഗം സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്. യോഗം ബഹളത്തിൽ കലാശിച്ചതോടെ സെക്രട്ടറി ഇറങ്ങിപ്പോയി.

## Article Content

**പാനൂർ: ** പാനൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നിന്നും സെക്രട്ടറി ഇറങ്ങിപ്പോയി ; സെക്രട്ടറിയെ സി പി എം പിന്തുണക്കുന്നെന്ന ആരോപണവുമായി ബിജെപിയും ഇന്ന് ചേർന്ന പാനൂർ നഗരസഭാ കൗൺസിൽ യോഗം സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്. യോഗം ബഹളത്തിൽ കലാശിച്ചതോടെ സെക്രട്ടറി ഇറങ്ങിപ്പോയി.

സെക്രട്ടറിയെ എൽഡിഎഫ് സംരക്ഷിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചു. പതിവു പോലെ ശാന്തമായാണ് പാനൂർ നഗരസഭാ യോഗം ആരംഭിച്ചത്. എന്നാൽ നഗരസഭാ സെക്രട്ടറി എ.പ്രവീണിൻ്റെ പരാമർശങ്ങളും, നടപടികളും ചർച്ചാ വിഷയമായപ്പോൾ സ്ഥിതി മാറി. കൗൺസിൽ യോഗം ആകെ ബഹളമായി.

അപ്പോഴും സന്തോഷവാനായി ചിരിച്ച് പ്രതികരിക്കുകയായിരുന്നു സെക്രട്ടറി. എന്നാൽ കക്ഷിഭേദമന്യേ ബഹളമുയർന്നപ്പോൾ സെക്രട്ടറി ക്ഷുഭിതനായി. വായി തോന്നുന്നതൊക്കെ വിളിച്ച് പറയാൻ ഇതെന്താ ചന്തയാണോ എന്ന് ചോദിച്ച് പുറത്തേക്കിറങ്ങി. പിന്നീട് സി പി എം അംഗങ്ങൾ ചേർന്ന് നഗരസഭാ സെക്രട്ടറിയെ സംരക്ഷിക്കുകയാണെന്നാരോപിച്ച് ബി ജെ പി അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ച് പുറത്തിറങ്ങി. ഇതിനിടെ ഇറങ്ങിപ്പോകാൻ പാടില്ലെന്നും യോഗം തീരുന്നത് വരെ ഇരിക്കേണ്ടയാളാണ് സെക്രട്ടറിയെന്നും ചെയർമാൻ വി.നാസർ മാസ്റ്റർ പറഞ്ഞു. പ്രീതാ അശോക്, കെ.കെ സുധീർ കുമാർ, സുഖില, ബഷീർ ആവോലം, കെ.രാജേഷ്, കെ.പി സാവിത്രി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165963/secretary-left-panur-municipal-council-meetingbjp-also-accused-the-cpm-of-supporting-the-secretary)