---
title: "#arrest |  ബൈക്കിൽ കാർ തട്ടിയതായി ആരോപിച്ച് കാറിന്റെ ചില്ല് ഹെൽമറ്റ് കൊണ്ട് അടിച്ചു തകർത്തു: പട്ടുവം സ്വദേശി അറസ്റ്റിൽ"
english_title: "#Pattuvam #native #arrested for #smashing# car #window with #helmet for allegedly hitting bike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165598/pattuvam-native-arrested-for-smashing-car-window-with-helmet-for-allegedly-hitting-bike"
published_at: "2023-11-28T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65657511a2893_Untitled-4_copy.jpg"
keywords: []
---

# #arrest |  ബൈക്കിൽ കാർ തട്ടിയതായി ആരോപിച്ച് കാറിന്റെ ചില്ല് ഹെൽമറ്റ് കൊണ്ട് അടിച്ചു തകർത്തു: പട്ടുവം സ്വദേശി അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: ** ബൈക്കില്‍ കാര്‍ തട്ടിയതായി ആരോപിച്ച് കാറിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് ബൈക്ക് യാത്രക്കാരൻ അടിച്ച്തകര്‍ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതി.

## Article Content

**തളിപ്പറമ്പ്: ** ബൈക്കില്‍ കാര്‍ തട്ടിയതായി ആരോപിച്ച് കാറിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് ബൈക്ക് യാത്രക്കാരൻ അടിച്ച്തകര്‍ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതി.

ഇന്നലെരാത്രി 10.30ന് തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. കുടുംബസമേതം കാറിൽ യാത്ര ചെയ്യുകയായിരുന്ന സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ജീവനക്കാരന്‍ സീന്റകത്ത് മുഹമ്മദ്കുഞ്ഞിയുടെ(44) കെ.എല്‍-60-എ1134 കാറിന് നേരെയാണ് പട്ടുവം മുറിയാത്തോട് സ്വദേശി പ്രിയേഷ് ആക്രമം നടത്തിയത്.

കാർ ഓവർടേക്ക് ചെയ്യുമ്പോൾ ബൈക്കിൽ തട്ടി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാൾക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165598/pattuvam-native-arrested-for-smashing-car-window-with-helmet-for-allegedly-hitting-bike)