---
title: "#PublicHearing |   തിരുവങ്ങാട് - ചമ്പാട് റോഡ് വീതി കൂട്ടാനുള്ള നടപടികൾക്ക് ജീവൻ ; സ്ഥലം നഷ്ടപ്പെടുന്നവർക്കുള്ള പബ്ലിക് ഹിയറിംഗ് ഇന്ന്  "
english_title: "#Thiruvangad-Champat road #widening #steps give#life#Public Hearing for# Displaced #Persons #Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165592/thiruvangad-champat-road-widening-steps-givelifepublic-hearing-for-displaced-persons-today"
published_at: "2023-11-28T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656570c8740b4_Untitled-2_copy.jpg"
keywords: []
---

# #PublicHearing |   തിരുവങ്ങാട് - ചമ്പാട് റോഡ് വീതി കൂട്ടാനുള്ള നടപടികൾക്ക് ജീവൻ ; സ്ഥലം നഷ്ടപ്പെടുന്നവർക്കുള്ള പബ്ലിക് ഹിയറിംഗ് ഇന്ന്  

> **Lead Summary:** **ചമ്പാട്:** തിരുവങ്ങാട് - ചമ്പാട് റോഡ് വീതി കൂട്ടാനുള്ള നടപടികൾക്ക് ജീവൻ ; സ്ഥലം നഷ്ടപ്പെടുന്നവർക്കുള്ള പബ്ലിക് ഹിയറിംഗ് നാളെ തിരുവങ്ങാട്, കോടിയേരി, പന്ന്യന്നൂർ വില്ലേജുകളിലായി രണ്ടേകാൽ ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. സ്ഥലം നഷ്ടപ്പെടുന്ന ഭൂഉടമകൾക്കായുള്ള പബ്ലിക്ക് ഹിയറിംഗ് ചൊവ്വാഴ്ച മൂന്നിടങ്ങളിലായി നടക്കും.

## Article Content

**ചമ്പാട്:** തിരുവങ്ങാട് - ചമ്പാട് റോഡ് വീതി കൂട്ടാനുള്ള നടപടികൾക്ക് ജീവൻ ; സ്ഥലം നഷ്ടപ്പെടുന്നവർക്കുള്ള പബ്ലിക് ഹിയറിംഗ് നാളെ തിരുവങ്ങാട്, കോടിയേരി, പന്ന്യന്നൂർ വില്ലേജുകളിലായി രണ്ടേകാൽ ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. സ്ഥലം നഷ്ടപ്പെടുന്ന ഭൂഉടമകൾക്കായുള്ള പബ്ലിക്ക് ഹിയറിംഗ് ചൊവ്വാഴ്ച മൂന്നിടങ്ങളിലായി നടക്കും.

തിരുവങ്ങാട്, കോടിയേരി, പന്ന്യന്നൂർ വില്ലേജുകളിലായി 2.364 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ന്യായമായ നഷ്ട പരിഹാരത്തിനും, സുതാര്യതക്കും പുന:രധിവാസത്തിനുള്ള ഉറപ്പ് ലഭ്യമാക്കുന്നതിനായി പബ്ലിക്ക് ഹിയറിംഗ് ചൊവ്വാഴ്ച നടക്കും.

തിരുവങ്ങാട് പ്രദേശത്തെ ഭൂഉടമകളുടെ ഹിയറിംഗ് സ്പോർട്ടിംഗ് യൂത്സ് ലൈബ്രറിയിലും, കോടിയേരി പ്രദേശത്തുള്ളവരുടെ യോഗം കോടിയേരി സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ബ്രാഞ്ച് ഹാളിലും, ചമ്പാട്, മാക്കുനി പ്രദേശത്തുള്ളവരുടെ യോഗം മീത്തലെ ചമ്പാട് വെസ്റ്റ് യുപി സ്കൂളിലും നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165592/thiruvangad-champat-road-widening-steps-givelifepublic-hearing-for-displaced-persons-today)