---
title: "#POCSO |  ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകനൊപ്പം  കൂട്ടുനിന്നു ; അമ്മയ്ക്ക് 40 വർഷം തടവും പിഴയും വിധിച്ച് പോക്സോ കോടതി"
english_title: "Collaborated with her boyfriend to abuse her seven-year-old daughter;POCSO court sentenced mother to 40 years imprisonment and fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165457/collaborated-with-her-boyfriend-to-abuse-her-seven-year-old-daughterpocso-court-sentenced-mother-to-40-years-imprisonment-and-fine"
published_at: "2023-11-27T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65646a1a7f174_Untitled-1_copy.jpg"
keywords: []
---

# #POCSO |  ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകനൊപ്പം  കൂട്ടുനിന്നു ; അമ്മയ്ക്ക് 40 വർഷം തടവും പിഴയും വിധിച്ച് പോക്സോ കോടതി

> **Lead Summary:** * *ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

## Article Content

* *ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത്. കേസിൽ അമ്മയെയും കാമുകൻ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ശിശുപാലൻ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165457/collaborated-with-her-boyfriend-to-abuse-her-seven-year-old-daughterpocso-court-sentenced-mother-to-40-years-imprisonment-and-fine)