---
title: "ബൈക്കപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യാത്രക്കാരന് രക്ഷകരായി കണ്ണൂരിലെ  ബസ് ജീവനക്കാർ"
english_title: "Kannur bus crew rescued a passenger who was injured in a bike accident and was lying on the road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165375/kannur-bus-crew-rescued-a-passenger-who-was-injured-in-a-bike-accident-and-was-lying-on-the-road"
published_at: "2023-11-27T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564236b1fc82_Untitled-3_copy.jpg"
keywords: []
---

# ബൈക്കപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യാത്രക്കാരന് രക്ഷകരായി കണ്ണൂരിലെ  ബസ് ജീവനക്കാർ

> **Lead Summary:** **പരിയാരം:** അപകടത്തിൽ പരികേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി എക്സോട്ടിക്, ഫാത്തിമാസ് ബസുകളിലെ ജീവനക്കാർ. ശനിയാഴ്ച രാവിലെ പത്തോടെ പരിയാരം നിർമല ഐടിസിക്ക് സമീപമായിരുന്നു സംഭവം. പയ്യന്നുരിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്സോട്ടിക് ബസ് ജീവന ക്കാർ കണ്ടത് വണ്ടിയിടിച്ച് കിടക്കുന്ന ബൈക്ക് യാത്രികനായ മടൂർ സ്വദേശി പദ്‌മനാഭനെ ആയിരുന്നു.

## Article Content

**പരിയാരം:** അപകടത്തിൽ പരികേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി എക്സോട്ടിക്, ഫാത്തിമാസ് ബസുകളിലെ ജീവനക്കാർ. ശനിയാഴ്ച രാവിലെ പത്തോടെ പരിയാരം നിർമല ഐടിസിക്ക് സമീപമായിരുന്നു സംഭവം. പയ്യന്നുരിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്സോട്ടിക് ബസ് ജീവന ക്കാർ കണ്ടത് വണ്ടിയിടിച്ച് കിടക്കുന്ന ബൈക്ക് യാത്രികനായ മടൂർ സ്വദേശി പദ്‌മനാഭനെ ആയിരുന്നു.

ആ സമയം തന്നെ അവിടെയുണ്ടായിരുന്ന കാർയാത്രക്കാരോടും മറ്റ് വാഹനങ്ങളോടും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആരും അതിന് തയാറായില്ല.

അപ്പോൾ കണ്ണൂരിൽ നിന്ന് പയ്യന്നു. രിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസ് അവിടെ എ ത്തുകയും അതിൽ അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെയും കയറ്റി എക്സോട്ടിക് ബസ്സിലെ കണ്ടക്ടർ ഷിന്റോ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ച് ഉടൻ ചികിത്സ ലഭ്യ മാക്കുകയും ചെയ്‌തു.

ഷിൻ്റോയോടൊപ്പം എക്സോട്ടിക് ബസ് ഡ്രൈവർ അനൂപ്, ക്ലീനർ സുധീ ഷ്, ഫാത്തിമാസ് ഡ്രൈവർ ലിപി ൻ, കണ്ടക്ടർ ജിജീഷ്, നിധിൻ എ നിവരും രക്ഷാപ്രവർത്തനത്തി ന് കൂടെയുണ്ടായിരുന്നു. ഇവരെ മെഡിക്കൽ കോളജ് ജീവനക്കാ രും യാത്രക്കാരും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165375/kannur-bus-crew-rescued-a-passenger-who-was-injured-in-a-bike-accident-and-was-lying-on-the-road)