---
title: "#case|  പ്രാർത്ഥന തെറ്റിയതിന് ചൊക്ലി സ്വദേശിയായ  പിഞ്ചു കുട്ടിക്ക് മർദ്ദനം ;  പാനൂരിൽ  അധ്യാപകനെതിരെ കേസ്."
english_title: "Chokli native child beaten up for wrong prayer;Case against teacher in Panoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165368/chokli-native-child-beaten-up-for-wrong-prayercase-against-teacher-in-panoor"
published_at: "2023-11-27T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65641f0638a49_download.jpg"
keywords: []
---

# #case|  പ്രാർത്ഥന തെറ്റിയതിന് ചൊക്ലി സ്വദേശിയായ  പിഞ്ചു കുട്ടിക്ക് മർദ്ദനം ;  പാനൂരിൽ  അധ്യാപകനെതിരെ കേസ്.

> **Lead Summary:** **പാനൂർ : ** പ്രാർത്ഥന തെറ്റിയതിന് ചൊക്ലി സ്വദേശിയായ പിഞ്ചു കുട്ടിക്ക് മർദ്ദനം ; പാനൂരിൽ അധ്യാപകനെതിരെ കേസ്. പാനൂരിൽ പ്രവർത്തിക്കുന്ന ഖുതുബിയ സ്വകാര്യ സ്കൂളിലാണ് സംഭവം.

## Article Content

**പാനൂർ : ** പ്രാർത്ഥന തെറ്റിയതിന് ചൊക്ലി സ്വദേശിയായ പിഞ്ചു കുട്ടിക്ക് മർദ്ദനം ; പാനൂരിൽ അധ്യാപകനെതിരെ കേസ്. പാനൂരിൽ പ്രവർത്തിക്കുന്ന ഖുതുബിയ സ്വകാര്യ സ്കൂളിലാണ് സംഭവം.

മർദ്ദനത്തിൽ പരിക്കേറ്റ ചൊക്ലി മേനപ്രം സ്വദേശിയായ കുട്ടി ചികിത്സയിലാണ്. ഇക്കഴിഞ്ഞ 22 നാണ് സംഭവം. പ്രാർത്ഥന ചൊല്ലുന്നതിനിടെ തെറ്റിയതിനെ തുടർന്ന് അധ്യാപകനായ ഷാഫി സഖാഫി മർദ്ദിച്ചെന്നാണ് വീട്ടുകാരുടെ പരാതി. ഇയാൾക്കെതിരെ കേസെടുത്ത പാനൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165368/chokli-native-child-beaten-up-for-wrong-prayercase-against-teacher-in-panoor)