---
title: "#MSM |   ലഹരിക്കെതിരെ വിദ്യാർത്ഥി കൂട്ടായ്മ  അനിവാര്യം ; എം.എസ്.എം. കണ്ണൂർ ജില്ലാ വിദ്യാർത്ഥി സമ്മേളനം."
english_title: "#Student# union is essential against #intoxication#MSM#Kannur# District #Student #Conference."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165366/student-union-is-essential-against-intoxicationmsmkannur-district-student-conference"
published_at: "2023-11-27T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65641e182a68b_Untitled-1_copy.jpg"
keywords: []
---

# #MSM |   ലഹരിക്കെതിരെ വിദ്യാർത്ഥി കൂട്ടായ്മ  അനിവാര്യം ; എം.എസ്.എം. കണ്ണൂർ ജില്ലാ വിദ്യാർത്ഥി സമ്മേളനം.

> **Lead Summary:** > **കണ്ണൂർ:** വിദ്യാർഥികൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന രാസ-ലഹരിക്കെതിരെ മുഴുവൻ വിദ്യാർഥി സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാർത്ഥി കൂട്ടായ്മകൾ അനിവാര്യമാണെന്ന് മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് (എം. എസ്.എം) കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹയർ സെക്രട്ടറി വിദ്യാർത്ഥി സമ്മേളനം "ഹൈസെക്ക് " അഭിപ്രായപ്പെട്ടു.

## Article Content

> **കണ്ണൂർ:** വിദ്യാർഥികൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന രാസ-ലഹരിക്കെതിരെ മുഴുവൻ വിദ്യാർഥി സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാർത്ഥി കൂട്ടായ്മകൾ അനിവാര്യമാണെന്ന് മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് (എം. എസ്.എം) കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹയർ സെക്രട്ടറി വിദ്യാർത്ഥി സമ്മേളനം "ഹൈസെക്ക് " അഭിപ്രായപ്പെട്ടു.

ലഹരിവസ്തുക്കളുടെ വിതരണക്കാരെ മാതൃകാപരമായ ശിക്ഷിക്കുന്നതിലൂടെ മാത്രമേ ലഹരിയുടവിപണനംതടയാനാവൂ. സ്കൂളുകളിൽ ലഹരി വിരുദ്ധ കൗൺസിലിങ് സേവനങ്ങൾ ലഭ്യമാക്കണം.മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള വിവാദ വിഷയങ്ങൾ സി.ബി.എസ്.ഇ സിലബസിൽ ഉൾപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളെ തൊട്ട് കരുതിയിരിക്കണം. മതസൗഹാർദ്ദവും,മനുഷ്യസ്നേഹവും വളർത്താനുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നും എം.എസ്.എം ആവശ്യപ്പെട്ടു.

ജനുവരി 11,12,13 തീയ്യതികളിൽ കൊല്ലത്ത് വച്ച് നടക്കാനിരിക്കുന്ന പ്രൊഫഷണൽ വിദ്യാർഥികളുടെ അന്താരാഷ്ട്ര സമ്മേളനം (പ്രോഫ്കോൺ) വിജയിപ്പിക്കാൻ സമാപന സമ്മേളനം എം.എസ്.എം.ആഹ്വാനം ചെയ്തു. വടകര എം.പി. കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം. ജില്ലാ സെക്രട്ടറി ഡോ:എ.എ. ബഷീർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈ: പ്രസിഡണ്ട് ഡോ:ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി ഡോ:സുൽഫിക്കർ അലി,സി.എച്ച്.ഇസ്മയിൽ ഫാറൂഖി, ബാസിൽ കൈതേരി,നസീഫ് നല്ലൂർ, ജാബിർ കടവത്തൂർ, മുഹാദ്,ആദിൽ മുണ്ടേരി, മുഹമ്മദ് അക്രം .സി .ഒ.ടി ഫൈസൽ മുഴപ്പിലങ്ങാട്, ഡോ: അബ്ദുറഹ്മാൻ കൊളത്തായി, പി.കെ,സകരിയ്യാ സ്വലാഹി, ഉനൈസ് പാപ്പിനിശ്ശേരി, ഷുക്കൂർ സ്വലാഹി, മുഹമ്മദ് നിഷാൻ, ഹസൻ കുഞ്ഞി അരിപാമ്പ്ര,സഫ്‌വാൻ ചാലാട് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165366/student-union-is-essential-against-intoxicationmsmkannur-district-student-conference)