---
title: "കൂത്തുപറമ്പ് രക്തസാക്ഷി കെകെ രാജീവനെ അനുസ്മരിച്ചു"
english_title: "Koothuparamba martyr KK Rajeev was remembered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165191/koothuparamba-martyr-kk-rajeev-was-remembered"
published_at: "2023-11-26T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562d6bdc22c3_Untitled-2_copy.jpg"
keywords: []
---

# കൂത്തുപറമ്പ് രക്തസാക്ഷി കെകെ രാജീവനെ അനുസ്മരിച്ചു

> **Lead Summary:** ** കൂത്തുപറമ്പ്: **കൂത്തുപറമ്പ് രക്തസാക്ഷി കെകെ രാജീവൻ ദിനം പാനൂരിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, രാജു മാസ്റ്റർ സ്മാരകം കേന്ദ്രീകരിച്ചു വൈറ്റ് വളണ്ടിയർ മാർച്ചോടെയുള്ള ബഹുജന പ്രകടനം പാനൂർ ബസ്റ്റാൻ്റിൽ സമാപിച്ചു. അനുസ്മരണ പൊതു സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എഎ റഹീം ഉദ്ഘാടനം ചെയ്തു.

## Article Content

** കൂത്തുപറമ്പ്: **കൂത്തുപറമ്പ് രക്തസാക്ഷി കെകെ രാജീവൻ ദിനം പാനൂരിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, രാജു മാസ്റ്റർ സ്മാരകം കേന്ദ്രീകരിച്ചു വൈറ്റ് വളണ്ടിയർ മാർച്ചോടെയുള്ള ബഹുജന പ്രകടനം പാനൂർ ബസ്റ്റാൻ്റിൽ സമാപിച്ചു. അനുസ്മരണ പൊതു സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എഎ റഹീം ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ കെകെ സുധീർകുമാർ അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പിഎം അഖിൽ, ബ്ലോക്ക് പ്രസിഡൻ്റ് എൻകെ റുബിൻ, സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, രശ്മി കളത്തിൽ, കെ ഷിനൻ്റു, കെപി വിവേക്, നിവേക് പവിത്രൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു.

കെകെ രാജീവൻ കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ പ്രദേശിക പത്രപ്രവർകനുള്ള അവാർഡ് ദേശാഭിമാനി ആലക്കോട് ലേഖകൻ നൗഷാദ് നടുവിലിനും, അഖില കേരള ചിത്രരചന മൽസര വിജയി വടക്കുമ്പാട് അശ്വന്ത് ഭവനിൽ പിപി അദ്വൈതിന് കെകെ രാജീവൻ സ്മാരക സ്വർണ മെഡലും വേദിയിൽ വെച്ചു എഎ റഹിം സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165191/koothuparamba-martyr-kk-rajeev-was-remembered)