---
title: "ഷിബുലാൽ രക്തസാക്ഷി ദിനമാചരിച്ചു."
english_title: "Shibulal Martyr's Day was observed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165121/shibulal-martyrs-day-was-observed"
published_at: "2023-11-25T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65620f4c785bb_Untitled-1_copy.jpg"
keywords: []
---

# ഷിബുലാൽ രക്തസാക്ഷി ദിനമാചരിച്ചു.

> **Lead Summary:** ** ചമ്പാട്: ** കൂത്തുപറമ്പ് രക്തസാക്ഷി ഷിബുലാൽ ദിനാചരണം ചമ്പാട് ആചരിച്ചു. താഴെ ചമ്പാട് കേന്ദ്രീകരിച്ചു നടന്ന ബഹുജന പ്രകടനം അരയാക്കൂലിൽ സമാപിച്ചു. ചോതാവൂർ ഹൈസ്ക്കൂൾ അങ്കണ ത്തിൽ അനുസ്മരണ പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.

## Article Content

** ചമ്പാട്: ** കൂത്തുപറമ്പ് രക്തസാക്ഷി ഷിബുലാൽ ദിനാചരണം ചമ്പാട് ആചരിച്ചു. താഴെ ചമ്പാട് കേന്ദ്രീകരിച്ചു നടന്ന ബഹുജന പ്രകടനം അരയാക്കൂലിൽ സമാപിച്ചു. ചോതാവൂർ ഹൈസ്ക്കൂൾ അങ്കണ ത്തിൽ അനുസ്മരണ പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ സിപി അനീഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് എൻകെ റുബിൻ, സെക്രട്ടറി കിരൺ കരുണാകരൻ, സിപിഎം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, നിഷൻ കോസായി, എംകെ ദിൽന എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ചമ്പാട് മേഖല സെക്രട്ടറി വികെ അമൽറാം സ്വാഗതം പറഞ്ഞു. ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന കലാ കായിക മൽസരങ്ങളിലെ വിജയികൾ ക്കുള്ള സമ്മാന വിതരണവും നടന്നു. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165121/shibulal-martyrs-day-was-observed)