---
title: "പാർട്ട് ടൈം ജോലി വാഗ്ദാനം ; കണ്ണൂർ സ്വദേശിനിക്ക് 15 ലക്ഷം നഷ്ടമായി"
english_title: "Part-time job offer;A native of Kannur lost 15 lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165060/part-time-job-offera-native-of-kannur-lost-15-lakhs"
published_at: "2023-11-25T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561bd14c2472_Untitled-9_copy.jpg"
keywords: []
---

# പാർട്ട് ടൈം ജോലി വാഗ്ദാനം ; കണ്ണൂർ സ്വദേശിനിക്ക് 15 ലക്ഷം നഷ്ടമായി

> **Lead Summary:** **കണ്ണൂർ:** പാർട്ട് ടൈം ജോലി വാഗ്ദാനം ; കണ്ണൂർ സ്വദേശിനിക്ക് 15 ലക്ഷം നഷ്ടമായി പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ ആകൃഷ്ടയായ യുവതിക്ക് ലക്ഷങ്ങൾ നഷ്ടമായി. കണ്ണൂർ തോട്ടട കാഞ്ഞിരയിലെ യുവതിക്കാണ് പതിനഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടമായത്. ഗൂഗിൾ മാപ്പ് വഴി ആവശ്യപ്പെടുന്ന ഹോട്ടലുകൾക്ക് അവലോകനം നടത്തി കൊടുക്കുകയും, ടാസ്കിൽ പങ്കെടുക്കുകയും വഴി പ്രതിഫലം അക്കൗണ്ട് വഴി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

## Article Content

**കണ്ണൂർ:** പാർട്ട് ടൈം ജോലി വാഗ്ദാനം ; കണ്ണൂർ സ്വദേശിനിക്ക് 15 ലക്ഷം നഷ്ടമായി പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ ആകൃഷ്ടയായ യുവതിക്ക് ലക്ഷങ്ങൾ നഷ്ടമായി. കണ്ണൂർ തോട്ടട കാഞ്ഞിരയിലെ യുവതിക്കാണ് പതിനഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടമായത്. ഗൂഗിൾ മാപ്പ് വഴി ആവശ്യപ്പെടുന്ന ഹോട്ടലുകൾക്ക് അവലോകനം നടത്തി കൊടുക്കുകയും, ടാസ്കിൽ പങ്കെടുക്കുകയും വഴി പ്രതിഫലം അക്കൗണ്ട് വഴി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

ഈ മാസം 6 മുതൽ 16 വരെയുള്ള തീയതികളിലായി പല തവണ കളായി 15,26,381 രൂപയാണ് യുവതിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. സൈബർ വിഭാഗം ബോധ വത്കരണം തുടരുമ്പോഴും ഈ അടുത്ത കാലത്ത കാലത്തായി വീട്ടിലിരുന്ന് പണമുണ്ടാക്കാംപാർട്ട് ടൈം ജോലി നേടാം എന്ന രീതിയിൽ നിരവധി ഓൺലൈൻ തട്ടിപ്പു സംഘ ങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി അറിയിപ്പ് നൽകുകയും ഇതിൽ ആകൃഷ്ടരായി അവരുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന നിരവധി സാധാരണ ക്കാരുടെ ഒട്ടേറെ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165060/part-time-job-offera-native-of-kannur-lost-15-lakhs)