---
title: "#Ration |  സംസ്ഥാനത്ത് വീണ്ടും  റേഷന്‍ വിതരണം മുടങ്ങി "
english_title: "#Ration #distribution #stopped again in the# state"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165010/ration-distribution-stopped-again-in-the-state"
published_at: "2023-11-25T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656198bac4362_Untitled-5_copy.jpg"
keywords: []
---

# #Ration |  സംസ്ഥാനത്ത് വീണ്ടും  റേഷന്‍ വിതരണം മുടങ്ങി 

> **Lead Summary:** ** **സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. റേഷൻ വിതരണം തടസപ്പെട്ടത് ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിച്ചു.

## Article Content

** **സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. റേഷൻ വിതരണം തടസപ്പെട്ടത് ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിച്ചു.

രാവിലെ മുതല്‍ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. അതേസമയം, സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നെറ്റ് വര്‍ക്ക് തകരാറാണ് ഇന്ന് മെഷീന്‍ തകരാറിലാകാന്‍ കാരണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165010/ration-distribution-stopped-again-in-the-state)