---
title: "# arrest |   ചായ കൊടുക്കാത്തതിന് ഹോട്ടലിന് നേരെ  ബോംബേറ് ; 8 പേർ അറസ്റ്റിൽ"
english_title: "#Hotel #bombed for not# serving tea;8 #people were# arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164976/hotel-bombed-for-not-serving-tea8-people-were-arrested"
published_at: "2023-11-25T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656185a98fbd8_download_(4).jpg"
keywords: []
---

# # arrest |   ചായ കൊടുക്കാത്തതിന് ഹോട്ടലിന് നേരെ  ബോംബേറ് ; 8 പേർ അറസ്റ്റിൽ

> **Lead Summary:** **തൃശൂർ: ** തൃശൂർ പൂമലയില്‍ ഹോട്ടലിനും വീടിനും നേരേ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ എട്ടുപേര്‍ പിടിയില്‍. ചായ കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ പൂമല കോന്നിപ്പറമ്പില്‍ അരുണിന്റെ പറമ്പായ് പള്ളിക്ക് സമീപത്തെ ഹോട്ടലിനും വീടിനും നേര്‍ക്ക് സംഘം പെട്രോൾ ബോംബെറിയുകയായിരുന്നു. വീട്ടിൽ അപ്പോൾ സ്ത്രീകളും കുട്ടികളും മാത്രമാണുണ്ടായത്.

## Article Content

**തൃശൂർ: ** തൃശൂർ പൂമലയില്‍ ഹോട്ടലിനും വീടിനും നേരേ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ എട്ടുപേര്‍ പിടിയില്‍. ചായ കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ പൂമല കോന്നിപ്പറമ്പില്‍ അരുണിന്റെ പറമ്പായ് പള്ളിക്ക് സമീപത്തെ ഹോട്ടലിനും വീടിനും നേര്‍ക്ക് സംഘം പെട്രോൾ ബോംബെറിയുകയായിരുന്നു. വീട്ടിൽ അപ്പോൾ സ്ത്രീകളും കുട്ടികളും മാത്രമാണുണ്ടായത്.

പൂമല പറമ്പായി വട്ടോളിക്കല്‍ സനല്‍ (24), ചെപ്പാറ തെറ്റാലിക്കല്‍ ജസ്റ്റിന്‍ ജോസ് (23), ചോറ്റുപാറ കൊല്ലാറ വീട്ടില്‍ അക്ഷയ് സുനില്‍ (20), പേരാമംഗലം പുഴക്കല്‍ ദേശം ഈച്ചരത്ത് അഖിലേഷ് (20), പ്രായപൂര്‍ത്തിയാകാത്ത 17 വയസുകാരന്‍, കിള്ളനൂര്‍ പൂമല വാഴപ്പുള്ളി വീട്ടില്‍ ജിജോ ജോബി (20), തിരൂര്‍ മുണ്ടന്‍പിള്ളി പുത്തുപുള്ളില്‍ വീട്ടില്‍ അഖില്‍ (27), ചാഴൂര്‍ അന്തിക്കാട് പുത്തന്‍വീട്ടില്‍ സുബിജിത് (18) എന്നിവരാണ് അറസ്റ്റിലായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164976/hotel-bombed-for-not-serving-tea8-people-were-arrested)