---
title: "പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ കൂറ്റൻ തണൽ മരം പൊട്ടി റോഡിന് കുറുകെ  വീണു ; വൻ ദുരന്തമൊഴിവായി, ഗതാഗതം സ്തംഭിച്ചു."
english_title: "A huge shade tree broke and fell across the road at Makul Peedika near Panoor;Due to the massive disaster, the traffic came to a standstill."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164969/a-huge-shade-tree-broke-and-fell-across-the-road-at-makul-peedika-near-panoordue-to-the-massive-disaster-the-traffic-came-to-a-standstill"
published_at: "2023-11-25T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561803bd461c_Untitled-2_copy.jpg"
keywords: []
---

# പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ കൂറ്റൻ തണൽ മരം പൊട്ടി റോഡിന് കുറുകെ  വീണു ; വൻ ദുരന്തമൊഴിവായി, ഗതാഗതം സ്തംഭിച്ചു.

> **Lead Summary:** ** പാനൂർ: **പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ കൂറ്റൻ തണൽ മരം പൊട്ടി റോഡിന് കുറുകെ വീണു ; വൻ ദുരന്തമൊഴിവായി, ഗതാഗതം സ്തംഭിച്ചു. പാനൂർ - കൂത്ത്പറമ്പ് റോഡിൽ കൂറ്റൻ തണൽ മരം പൊട്ടി വീണു.

## Article Content

** പാനൂർ: **പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ കൂറ്റൻ തണൽ മരം പൊട്ടി റോഡിന് കുറുകെ വീണു ; വൻ ദുരന്തമൊഴിവായി, ഗതാഗതം സ്തംഭിച്ചു. പാനൂർ - കൂത്ത്പറമ്പ് റോഡിൽ കൂറ്റൻ തണൽ മരം പൊട്ടി വീണു.

രാവിലെ 9.50 ഓടെയാണ് സംഭവം. ഈ സമയം റോഡിൽ മറ്റു വാഹനങ്ങളില്ലാത്തതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. മരംമുറിച്ചുമാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പാനൂർ ഫയർഫോഴ്സും, പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164969/a-huge-shade-tree-broke-and-fell-across-the-road-at-makul-peedika-near-panoordue-to-the-massive-disaster-the-traffic-came-to-a-standstill)