---
title: "കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പണിത ചുറ്റുമതിലും,  ടോയ്ലറ്റ് സമുച്ചയവും സ്കൂളിന് സമർപ്പിച്ചു"
english_title: "The perimeter wall and toilet complex built at Govt. Higher Secondary School at Kathirur Chundangapo were dedicated to the school."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164861/the-perimeter-wall-and-toilet-complex-built-at-govt-higher-secondary-school-at-kathirur-chundangapo-were-dedicated-to-the-school"
published_at: "2023-11-24T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560b0fe9f096_Untitled-2_copy.jpg"
keywords: []
---

# കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പണിത ചുറ്റുമതിലും,  ടോയ്ലറ്റ് സമുച്ചയവും സ്കൂളിന് സമർപ്പിച്ചു

> **Lead Summary:** **കതിരൂർ: ** കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പണിത ചുറ്റുമതിലും, ടോയ്ലറ്റ് സമുച്ചയവും സ്കൂളിന് സമർപ്പിച്ചു കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിലിൻ്റെയും, ശുചിത്വമിഷൻ അനുവദിച്ച ടോയ്ലറ്റ് സമുച്ചയത്തിൻ്റെയും ഉദ്ഘാടനം നടന്നു.

## Article Content

**കതിരൂർ: ** കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പണിത ചുറ്റുമതിലും, ടോയ്ലറ്റ് സമുച്ചയവും സ്കൂളിന് സമർപ്പിച്ചു കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിലിൻ്റെയും, ശുചിത്വമിഷൻ അനുവദിച്ച ടോയ്ലറ്റ് സമുച്ചയത്തിൻ്റെയും ഉദ്ഘാടനം നടന്നു.

2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14,80,893 രൂപ ചിലവിലാണ് ചുറ്റുമതിൽ പണിതത്. 333 രൂപ ദിവസാടിസ്ഥാനത്തിൽ 273 തൊഴിൽ ദിനങ്ങളെടുത്താണ് മതിൽ പണിതത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസി. ടി.ടി റംല അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രമേശൻ കണ്ടോത്ത്, വാർഡ് അംഗം ടി. ധനലക്ഷ്മി, പി ടി എ പ്രസി.കെ. മോഹനൻ, എസ് എം.സി ചെയർമാൻ പി. ചന്ദ്രൻ, മദർ പിടിഎ പ്രസി. ടി. ദിവ്യ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ അർജുൻ ശ്യാം, ബി.ഡി.ഒ കെ.പി സന്തോഷ് കുമാർ സി.ആർ റഷിന, പ്രധാനധ്യാപിക ശ്രീരഞ്ജിനി സ്വാഗതവും, രഞ്ജിത്ത് തോട്ടത്തി നന്ദിയും പറഞ്ഞു.

തുടർന്ന് ദിനാചരണങ്ങളുടെ ഭാഗമായി ബുക്സ് ഇൻ ബോക്സ് പദ്ധതിയുടെ ഭാഗമായി ലൈബ്രറിയിൽ സജ്ജീകരിച്ച ഷെൽഫ് എസ്.എം.സി ചെയർമാൻ പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എം.ശ്രീരഞ്ജിനി സ്വാഗതവും, കെ.ആര്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164861/the-perimeter-wall-and-toilet-complex-built-at-govt-higher-secondary-school-at-kathirur-chundangapo-were-dedicated-to-the-school)