---
title: "'കോടിയേരി ഒരു ദേശം ഒരു കാലം' പ്രദർശനം തുടങ്ങി"
english_title: "'Kodiyeri Oru Desam Oru Kalam' exhibition started"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164812/kodiyeri-oru-desam-oru-kalam-exhibition-started"
published_at: "2023-11-24T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656082acbdfcd_Untitled-1_copy.jpg"
keywords: []
---

# 'കോടിയേരി ഒരു ദേശം ഒരു കാലം' പ്രദർശനം തുടങ്ങി

> **Lead Summary:** **തിരുവനന്തപുരം : **അന്തരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ജീവിതരേഖ വരച്ചു കാണിക്കുന്ന 'കോടിയേരി ഒരു ദേശം ഒരു കാലം' പ്രദർശനം ആരംഭിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിലായിരുന്നു ആദ്യപ്രദർശനം

## Article Content

**തിരുവനന്തപുരം : **അന്തരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ജീവിതരേഖ വരച്ചു കാണിക്കുന്ന 'കോടിയേരി ഒരു ദേശം ഒരു കാലം' പ്രദർശനം ആരംഭിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിലായിരുന്നു ആദ്യപ്രദർശനം

സമൂഹത്തിലെ പ്രമുഖ വ്യക്തികൾ പ്രദർശനം കാണാൻ എത്തിയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ, മുൻ മന്ത്രിമാരായ എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ജേക്കബ് പുന്നൂസ്, ഹേമചന്ദ്രൻ, രാജമാണിക്യം ഐഎഎസ്, പി പ്രശാന്ത് ഐഎഎസ്, ഡിജിപി പത്മകുമാർ, തുഷാർ വെള്ളാപ്പള്ളി,ബിജു കർണൻ, പി കെ ബിജു, കിംസ് എം ഡി നജീബ്, കെ സിഎ പ്രസിഡണ്ട് ജയേഷ്, എം എൽ എമാരായ എം മുകേഷ്, വി ജോയ്,  ആൻസലൻ, ഹരീന്ദ്രൻ, വി കെ പ്രശാന്ത്,വിൻസന്റ്, ചാണ്ടി ഉമ്മൻ മേയർ ആര്യ രാജേന്ദ്രൻ, ഇ കെ നായനാരുടെ മകൾ സുധ, മകൻ കൃഷ്ണ കുമാർ, വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ, ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ  

കോടിയേരിയുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളായിരുന്ന എം രാഘവൻ, എ സദാനന്ദൻ, രാജ ശശി,എം കെ റിജു, ഗൺ മാൻമാരായിരുന്ന പ്രദീപ്‌ കുമാർ, അജിത്ത് തുടങ്ങിയവരും കോടിയേരിയുടെ പത്നിയും നിർമ്മാ താവുമായ വിനോദിനി ബാലകൃഷ്ണൻ, കോടിയേരിയുടെ മക്കളും നിർമ്മാണ നിർവ്വാഹകരുമായ ബിനോയ്‌ കോടിയേരി, ബിനീഷ് കോടിയേരി, രചനയും സംവിധാനവും നിർവ്വഹിച്ച ജിത്തു കോളയാട് എന്നിവർ ഉൾപ്പടെ നിരവധി പേർ ആദ്യ പ്രദർശനം കാണാൻ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164812/kodiyeri-oru-desam-oru-kalam-exhibition-started)