---
title: "നവകേരള സദസിനിടെ  കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ  കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ ; ഇവിടുത്തെ  ബാലാവകാശ കമ്മീഷൻ എവിടെയെന്ന് പ്രതിപക്ഷ നേതാവ്,  സംഭവത്തെ തള്ളി  മുഖ്യമന്ത്രിയും. "
english_title: "National Child Rights Commission registered a case in the incident of keeping children in the sun during the Navakerala meeting;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164626/national-child-rights-commission-registered-a-case-in-the-incident-of-keeping-children-in-the-sun-during-the-navakerala-meeting"
published_at: "2023-11-23T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f825715edb_655e00827a8de_Untitled-1_copy.jpg"
keywords: []
---

# നവകേരള സദസിനിടെ  കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ  കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ ; ഇവിടുത്തെ  ബാലാവകാശ കമ്മീഷൻ എവിടെയെന്ന് പ്രതിപക്ഷ നേതാവ്,  സംഭവത്തെ തള്ളി  മുഖ്യമന്ത്രിയും. 

> **Lead Summary:** ** **മുഖ്യമന്ത്രിയുടെ നവകേരള സദസുമായി ബന്ധപ്പെട്ട് ചമ്പാട് മേഖലയിൽ കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു.

## Article Content

** **മുഖ്യമന്ത്രിയുടെ നവകേരള സദസുമായി ബന്ധപ്പെട്ട് ചമ്പാട് മേഖലയിൽ കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു.

അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കാനൂൻ​ഗോ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. കുട്ടികളെ പരിപാടിക്കെത്തിക്കാനുള്ള സർക്കാർ ഉത്തരവ് സംബന്ധിച്ച വാർത്തകൾ കൂടി കണക്കിലെടുത്താണ് നടപടി. ഇത്തരം ചെയ്തികൾ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും പഠനത്തെ ബാധിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.

എബിവിപി, എം.എസ്.എഫ്, കെ.എസ്.യു തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ ഉള്‍പ്പെടെ വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ കുട്ടികളെ വഴിയരികിൽ നിർത്തിയ സംഭവത്തെ മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞു. കുട്ടികളെ നിർത്താൻ പാടില്ലായിരുന്നെന്നും, ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വയനാട്ടി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164626/national-child-rights-commission-registered-a-case-in-the-incident-of-keeping-children-in-the-sun-during-the-navakerala-meeting)