---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി ഡിവിഷൻ  ഉപതിരഞ്ഞെടുപ്പ് ചൂടിൽ ;  നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയായി."
english_title: "Chokli division by-election in Panur Block Panchayat is hot;Submission of nomination papers is complete."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164598/chokli-division-by-election-in-panur-block-panchayat-is-hotsubmission-of-nomination-papers-is-complete"
published_at: "2023-11-23T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f64b986867_Untitled-2_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി ഡിവിഷൻ  ഉപതിരഞ്ഞെടുപ്പ് ചൂടിൽ ;  നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയായി.

> **Lead Summary:** **പാനൂർ: ** പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് ചൂടിൽ ; നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയായി. 6 പേരാണ് പത്രിക നൽകിയത്. 12 ന് വോട്ടെടുപ്പ് നടക്കും.

## Article Content

**പാനൂർ: ** പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് ചൂടിൽ ; നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയായി. 6 പേരാണ് പത്രിക നൽകിയത്. 12 ന് വോട്ടെടുപ്പ് നടക്കും.

നേരത്തെ ചൊക്ലി പത്താം ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൻ.എസ്. ഫൗസി സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി തീർത്ഥ അനൂപ് ആണ് മത്സരിക്കുന്നത്. എൽ ഡി എഫ് നേതാക്കൾക്കൊപ്പമെത്തി തീർത്ഥ പത്രിക നൽകിയത്. അനൂപ് കുമാർ - വി.റീന ദമ്പതികളുടെ മകളായ തീർത്ഥ ഡി വൈ എഫ് ഐ പാത്തിക്കൽ യൂണിറ്റ് പ്രസിഡണ്ടാണ്.

യൂ ഡി എഫിന് വേണ്ടി കോൺഗ്രസിലെ പ്രീതയും, മുസ്ലിം ലീഗിലെ നജ്മയും പത്രിക നൽകി. എൻ ഡി എക്ക് വേണ്ടി കെ.പി സൗമ്യ പത്രിക നൽകി. ബിജെപി പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ടായ സൗമ്യ ബിജെപി പ്രവർത്തകൻ ജിജേഷ് മേനാറത്തിൻ്റെ ഭാര്യയാണ്. ബി ഡി ഒ യുടെ ചാർജ് വഹിക്കുന്ന സന്തോഷ് കുമാർ മുമ്പാകെയാണ് പത്രിക സമർപ്പണം പൂർത്തിയായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164598/chokli-division-by-election-in-panur-block-panchayat-is-hotsubmission-of-nomination-papers-is-complete)