---
title: "ചമ്പാട് മുതുവനായി റോഡ് ടാറിംഗ് അനിശ്ചിതമായി നീളുന്നു ; സഹികെട്ട് അസി.എഞ്ചിനീയറുടെ മുന്നിൽ  പ്രതിഷേധവുമായി യുവാക്കൾ"
english_title: "Champat Mutuvanai road tarring extends indefinitely;The youth protested in front of the assistant engineer"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164548/champat-mutuvanai-road-tarring-extends-indefinitelythe-youth-protested-in-front-of-the-assistant-engineer"
published_at: "2023-11-23T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f34b5035ab_Untitled-9_copy.jpg"
keywords: []
---

# ചമ്പാട് മുതുവനായി റോഡ് ടാറിംഗ് അനിശ്ചിതമായി നീളുന്നു ; സഹികെട്ട് അസി.എഞ്ചിനീയറുടെ മുന്നിൽ  പ്രതിഷേധവുമായി യുവാക്കൾ

> **Lead Summary:** **ചമ്പാട്: ** താഴെ ചമ്പാട് - മുതുവനായി ക്ഷേത്രം റോഡ് നിർമ്മാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധവുമായി പ്രദേശത്തെ യുവാക്കൾ രംഗത്ത്. പന്ന്യന്നൂർ പഞ്ചായത്തിലെ അസി.എൻഞ്ചിനയറുടെ കാര്യാലയത്തിൽ റോഡ്‌ നിർമ്മാണത്തിലെ കാലതാമസം അന്വേഷിക്കാനെത്തിയ യുവാക്കൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

## Article Content

**ചമ്പാട്: ** താഴെ ചമ്പാട് - മുതുവനായി ക്ഷേത്രം റോഡ് നിർമ്മാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധവുമായി പ്രദേശത്തെ യുവാക്കൾ രംഗത്ത്. പന്ന്യന്നൂർ പഞ്ചായത്തിലെ അസി.എൻഞ്ചിനയറുടെ കാര്യാലയത്തിൽ റോഡ്‌ നിർമ്മാണത്തിലെ കാലതാമസം അന്വേഷിക്കാനെത്തിയ യുവാക്കൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

ഇതോടെയാണ് യുവാക്കൾ പ്രതിഷേധ സ്വരമുയർത്തിയത്. ഏറെ സമയം വാക്കേറ്റമുണ്ടായി. കൃത്യമായ മറുപടി ഉദ്യോഗസ്ഥർ തരാത്ത പക്ഷം അടുത്ത ദിവസം അസിസ്റ്റൻറ് എഞ്ചിനീയറുടെ കാര്യാലയം നാട്ടുകാരെ അണിനിരത്തി ഉപരോധിക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

താഴെ ചമ്പാട് - മുതൽ മുതുവനായി മുക്ക് വരെ റോഡ് നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ നേരത്തെ ഫണ്ട് അനുവദിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി പണി ഭാഗികമായി ആരംഭിച്ചിരുന്നു. രണ്ട് വർഷത്തോളമായി റോഡ് പണി അനിശ്ചിതമായി നീളുകയായിരുന്നു. പ്രതിഷേധത്തിന് ജിഷാന്ത് ചമ്പാട്, മനു, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164548/champat-mutuvanai-road-tarring-extends-indefinitelythe-youth-protested-in-front-of-the-assistant-engineer)