---
title: "#governmentdocuments |    തലശേരിയിൽ കെട്ടുകണക്കിന്  സർക്കാർ  രേഖകളും, പൊലീസ്  കേസ്  ഫയലുകളും അലക്ഷ്യമായി റോഡിൽ ; പൊലീസിന് കൈമാറി പ്രതിഷേധ മറിയിച്ച് മുസ്ലിം ലീഗ്"
english_title: "In #Thalassery, #bundles of# government #documents and #police# case# files were #neglected on the# road;Muslim #League# protested and# handed over to the police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164474/in-thalassery-bundles-of-government-documents-and-police-case-files-were-neglected-on-the-roadmuslim-league-protested-and-handed-over-to-the-police"
published_at: "2023-11-23T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ef73c3ef99_Untitled-7_copy.jpg"
keywords: []
---

# #governmentdocuments |    തലശേരിയിൽ കെട്ടുകണക്കിന്  സർക്കാർ  രേഖകളും, പൊലീസ്  കേസ്  ഫയലുകളും അലക്ഷ്യമായി റോഡിൽ ; പൊലീസിന് കൈമാറി പ്രതിഷേധ മറിയിച്ച് മുസ്ലിം ലീഗ്

> **Lead Summary:** **തലശേരി: ** തലശേരിയിൽ കെട്ടുകണക്കിന് സർക്കാർ രേഖകളും, പൊലീസ് കേസ് ഫയലുകളും അലക്ഷ്യമായി റോഡിൽ ; പൊലീസിന് കൈമാറി പ്രതിഷേധ മറിയിച്ച് മുസ്ലിം ലീഗ് മാക്കൂട്ടം തലായിൽ ദേശീയ പാതയിലാണ് സർക്കാർ രേഖകളും, പൊലീസ് കേസ് ഫയലുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ടത്.

## Article Content

**തലശേരി: ** തലശേരിയിൽ കെട്ടുകണക്കിന് സർക്കാർ രേഖകളും, പൊലീസ് കേസ് ഫയലുകളും അലക്ഷ്യമായി റോഡിൽ ; പൊലീസിന് കൈമാറി പ്രതിഷേധ മറിയിച്ച് മുസ്ലിം ലീഗ് മാക്കൂട്ടം തലായിൽ ദേശീയ പാതയിലാണ് സർക്കാർ രേഖകളും, പൊലീസ് കേസ് ഫയലുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ടത്.

യൂത്ത് ലീഗിൻ്റെ യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന പുന്നോൽ ശാഖാ പ്രസിഡൻറ് അഫ്സൽ ഉസ്സൻമൊട്ട, വൈസ് പ്രസി. നൗഷാദ് എന്നിവർക്കാണ് ഫയലുകളും, രേഖകളും ലഭിച്ചത്.

പലരുടെയും ഒറിജനൽ ആർ.സി ബുക്കുകളടക്കമുള്ള രേഖകളുമുണ്ടായിരുന്നു. ഇരുവരും ചേർന്ന് ഇവ പുന്നോൽ മുസ്ലീം ലീഗ് ഓഫീസിലെത്തിച്ചു. തുടർന്ന് പുന്നോൽ ശാഖാ സെക്രട്ടറി ഫിറോസ് ഖാൻ ന്യൂ മാഹി പൊലീസിൽ വിവരമറിയിച്ചു.

പൊലീസെത്തി രേഖകളും, ഫയലുകളും സ്റ്റേഷനിലേക്ക് മാറ്റി. അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട സർക്കാർ ഫയലുകളും, രേഖകളും അലക്ഷ്യമായി കണ്ടെത്തിയതിൽ യൂത്ത് ലീഗ് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഏറണാകുളം ഭാഗത്തെ സ്റ്റേഷൻ ഫയലുകളാണ് നഷ്ടപ്പെട്ടതെന്നാണ് സൂചന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164474/in-thalassery-bundles-of-government-documents-and-police-case-files-were-neglected-on-the-roadmuslim-league-protested-and-handed-over-to-the-police)