---
title: "കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍ "
english_title: "Youth Congress workers under preventive detention in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164315/youth-congress-workers-under-preventive-detention-in-kannur"
published_at: "2023-11-22T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e0324ea0b9_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍ 

> **Lead Summary:** **മട്ടന്നൂർ : ** മട്ടന്നൂരില്‍ നവകേരള സദസ് നടക്കാനിരിക്കെ പ്രതിഷേധം കണക്കിലെടുത്ത് വിവിധയിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും എംഎസ്എഫ് പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കി.

## Article Content

**മട്ടന്നൂർ : ** മട്ടന്നൂരില്‍ നവകേരള സദസ് നടക്കാനിരിക്കെ പ്രതിഷേധം കണക്കിലെടുത്ത് വിവിധയിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും എംഎസ്എഫ് പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കി.

കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജില്ലാ വൈസ് പ്രസിഡൻറ് ഫർസിന് മജീദ്, ജിതിൻ പി കെ, ഹരികൃഷ്ണൻ പാളാട് എന്നിവരെയാണ് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയത്. ഇരിട്ടിയിൽ ആറ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. മട്ടന്നൂരിൽ അഞ്ച് എംഎസ്എഫ് പ്രവർത്തകരും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164315/youth-congress-workers-under-preventive-detention-in-kannur)