---
title: "നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ ചമ്പാട് മേഖലയിൽ 3  സ്കൂളുകളിലെ കുട്ടികൾ  പൊരിവെയിലിൽ ; പരാതി നൽകി എംഎസ്എഫ് "
english_title: "Children of 3 schools in Champat region at Poriveil to greet Navakerala bus;Complaint filed by MSF"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164313/children-of-3-schools-in-champat-region-at-poriveil-to-greet-navakerala-buscomplaint-filed-by-msf"
published_at: "2023-11-22T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e00827a8de_Untitled-1_copy.jpg"
keywords: []
---

# നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ ചമ്പാട് മേഖലയിൽ 3  സ്കൂളുകളിലെ കുട്ടികൾ  പൊരിവെയിലിൽ ; പരാതി നൽകി എംഎസ്എഫ് 

> **Lead Summary:** ** ചമ്പാട്:** നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ ചമ്പാട് മേഖലയിൽ 3 സ്കൂളുകളിലെ കുട്ടികൾ പൊരിവെയിലിൽ ; പരാതി നൽകി എംഎസ്എഫ് നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പൊരിവെയിലിൽ നിര്‍ത്തിയെന്ന് പരാതി.

## Article Content

** ചമ്പാട്:** നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ ചമ്പാട് മേഖലയിൽ 3 സ്കൂളുകളിലെ കുട്ടികൾ പൊരിവെയിലിൽ ; പരാതി നൽകി എംഎസ്എഫ് നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പൊരിവെയിലിൽ നിര്‍ത്തിയെന്ന് പരാതി.

ചമ്പാട് എൽപി സ്കൂൾ, ചമ്പാട് വെസ്റ്റ് യുപി, പന്ന്യന്നൂർ ഐ.ടി.ഐ ചോതാവൂർ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലെ പിഞ്ചു കുട്ടികളടക്കമുള്ളവരെയാണ് വെയിലത്ത് നിര്‍ത്തിയത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എംഎസ്എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി ഷഹബാസ് കായ്യത്ത് പരാതി നൽകി.

പ്രധാനാധ്യാപകർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്നാണ് എംഎസ്എഫ് ആവശ്യപ്പെട്ടത്. മുദ്രാവാക്യം വിളിക്കാൻ അധ്യാപകർ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കൂത്ത്പറമ്പ് നവകേരള സദസിനായി 11 മണിക്കെത്തേണ്ട മുഖ്യ മന്ത്രിയും സംഘവും നട്ടുച്ചക്ക് 12 മണി കഴിഞ്ഞാണ് പാനൂരിലെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164313/children-of-3-schools-in-champat-region-at-poriveil-to-greet-navakerala-buscomplaint-filed-by-msf)