---
title: "#Navakerala Sadas |   കൃത്രിമ ജലപാത, നാലുവരിപ്പാത,  പാനൂർ ആശുപത്രി, സിഗ്നൽ ലെറ്റ്, പാനൂർ  നഗരസഭാ സെക്രട്ടറി... ; നവകേരള സദസിൽ പരിഹരിക്കപ്പെടുമോ..?"
english_title: "Artificial Waterway, Four Lane Road, Pannur Hospital, Signal Lett, Pannur Municipality Secretary... ;Will it be resolved in Navakerala Sadas..?"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164166/artificial-waterway-four-lane-road-pannur-hospital-signal-lett-pannur-municipality-secretary-will-it-be-resolved-in-navakerala-sadas"
published_at: "2023-11-22T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d8db5cd3f5_Untitled-1_copy.jpg"
keywords: []
---

# #Navakerala Sadas |   കൃത്രിമ ജലപാത, നാലുവരിപ്പാത,  പാനൂർ ആശുപത്രി, സിഗ്നൽ ലെറ്റ്, പാനൂർ  നഗരസഭാ സെക്രട്ടറി... ; നവകേരള സദസിൽ പരിഹരിക്കപ്പെടുമോ..?

> **Lead Summary:** **പാനൂർ: **പാനൂരിൽ കൂത്തുപറമ്പ് മണ്ഡലം നവ കേരള സദസ്സ് നടക്കുമ്പോൾ മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും മുന്നിലെത്തുന്നത് പാനൂരിലെ നിരവധി പ്രശ്ന‌ങ്ങൾ. കൃത്രിമ ஜലപാത വിരുദ്ധ സമിതിയും, പാനൂരിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കരണത്തിനെതിരെ വ്യാപാരി - മോട്ടോർ തൊഴിലാളി സംയുക്ത സമര സമിതിയും, പാനൂർ നഗരസഭയെ മാറ്റണമെന്നാവശ്യപ്പെട്ട് യൂ ഡി എഫും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**പാനൂർ: **പാനൂരിൽ കൂത്തുപറമ്പ് മണ്ഡലം നവ കേരള സദസ്സ് നടക്കുമ്പോൾ മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും മുന്നിലെത്തുന്നത് പാനൂരിലെ നിരവധി പ്രശ്ന‌ങ്ങൾ. കൃത്രിമ ஜലപാത വിരുദ്ധ സമിതിയും, പാനൂരിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കരണത്തിനെതിരെ വ്യാപാരി - മോട്ടോർ തൊഴിലാളി സംയുക്ത സമര സമിതിയും, പാനൂർ നഗരസഭയെ മാറ്റണമെന്നാവശ്യപ്പെട്ട് യൂ ഡി എഫും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

മേലെ പൂക്കോം കേളപ്പജി നഗറിലെ നുച്ചിക്കാട് മൈതാനത്താണ് നവകേരള സദസ്സ് നടക്കുന്നത്. പാനൂർ താലൂക്ക് ആശുപത്രിക്ക് വേണ്ടി കണ്ടെത്തിയ സ്ഥലമാണ് നുച്ചിക്കാട് മൈതാനം. ഇതിനെതിരെ കോടതിയിൽ പോയി സ്റ്റേ വാങ്ങി യിരിക്കുകയാണ് സ്ഥലം ഉടമ. പാനൂർ താലൂക്ക് ആശുപത്രിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കൽ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്.

പാനൂർ ആർഎസ്എസ് കാര്യാലയത്തിന് മുൻ ഭാഗത്തെ സ്ഥലവും, നുച്ചിക്കാട് മൈതാനവുമാണ് നിലവിൽ പാനൂർ താലൂക്ക് ആശുപത്രിക്ക് വേണ്ടി കണ്ടെത്തിയ സ്ഥലങ്ങൾ. ആശുപത്രിക്ക് സ്ഥലം ഏറ്റെടുക്കാൻ വേണ്ടി കെ.പി. മോഹനൻ എം എൽഎയുടെ നേതൃത്വത്തിൽ പിരിവ് നടന്നിരുന്നു. ലക്ഷങ്ങൾ ബാങ്കിൽ നിക്ഷേപമായിട്ടുമുണ്ട്.

പെരിങ്ങത്തൂർ- മട്ടന്നൂർ നാലുവരിപാത നിർമ്മിക്കാനുള്ള എയർ പോർട്ട് റോഡരികിലാണ് നവ കേരള സദസ്സ് നടക്കു ന്നത്. പെരിങ്ങത്തൂരിലെയും പാനൂരിലെയും വഖഫ് സ്ഥല ങ്ങൾ ഒഴിവാക്കിയാണ് കുറ്റിയടിക്കൽ നടന്നത്. റവന്യൂവകുപ്പ് സ്ഥലം ഏറ്റെടുക്കാനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല. മയ്യഴിപ്പുഴയിൽ പെരിങ്ങത്തൂർ, കരിയാട്, മോന്താൽ, ബോട്ട് ജെട്ടി നിർമ്മാണം പൂർത്തിയായെങ്കിലും സർവീസ് ആരംഭിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നവകേരള സദസ്സ് നടക്കുന്ന മൈതാനത്തിന് തൊട്ടരികിലൂടെയാണ് കൃത്രിമ ജലപാതയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത്. കൃത്രിമ ജലപാതക്കെതി രെ പാനൂരിൽ ജനരോഷം രൂക്ഷമാണ്.

കൃത്രിമ ജലപാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമര പാതയിലാണ്. പാനൂരിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കരണത്തിനെതിരെ വ്യാപാരികളും സമരത്തിലാണ്. പാനൂർ നഗരസഭ നിലവിൽ വന്നിട്ട് വർഷങ്ങൾ ഏറെയാ യെങ്കിലും ഇന്നേവരെ നഗരസഭയ്ക്ക് ആസ്ഥാനമന്ദിരം നിർമ്മിക്കാനായിട്ടില്ല. മണ്ഡലത്തി ന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന പഴശ്ശി കനാൽ നവീകരണ പ്രവൃത്തി പൂർത്തി കരിക്കണമെന്നും നാട്ടുകാർ ആഗ്രഹിക്കുന്നു. സർക്കാർ വിദ്യാലയങ്ങൾ മണ്ഡലത്തിൽ കുറവാണ്.

എലാങ്കോട്, പൊയിലൂർ എന്നീ സ്ഥലങ്ങളിൽ ഗവ: ഹൈസ്കൂളു കൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. വാഴമല ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടൊപ്പം ചെറുപ്പറമ്പിൽ നിന്ന് വാഴമലയിലേക്ക് ബസ് റൂട്ട് അനുവദിക്കണ മെന്ന ആവശ്യവുമുണ്ട്. പാനൂർ രജിസ്ട്രാർ ഓഫീസ്, ട്രഷറി എന്നിവയ്ക്കായി കെട്ടിട നിർമ്മാണം, പാനൂരിൽ മിനി സിവിൽ സ്റ്റേഷൻ, പെരിങ്ങത്തൂരി ലും ചെറുവാഞ്ചേരിയിലും ആധുനീക രീതിയിലുള്ള ബസ്റ്റാൻഡ് എന്നിവയും ആവശ്യമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164166/artificial-waterway-four-lane-road-pannur-hospital-signal-lett-pannur-municipality-secretary-will-it-be-resolved-in-navakerala-sadas)