---
title: "#Navakerala Sadas |  കൂത്ത്പറമ്പ് മണ്ഡലം നവകേരള സദസ് നാളെ ;  പാനൂരിൽ അവസാനഘട്ട ഒരുക്കങ്ങൾ തകൃതി."
english_title: "#Koothparamba  #Constituency# Navakerala Sadas #Tomorrow #Final preparations are# underway in# Panoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164113/koothparamba-constituency-navakerala-sadas-tomorrow-final-preparations-are-underway-in-panoor"
published_at: "2023-11-21T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cebab49293_Untitled-3_copy.jpg"
keywords: []
---

# #Navakerala Sadas |  കൂത്ത്പറമ്പ് മണ്ഡലം നവകേരള സദസ് നാളെ ;  പാനൂരിൽ അവസാനഘട്ട ഒരുക്കങ്ങൾ തകൃതി.

> **Lead Summary:** ** പാനൂർ: ** സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെ ടുക്കുന്ന കൂത്തുപറമ്പ് നിയോജക മണ്ഡലം നവകേരളാ സദസ്സിനായ് പാനൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. പാനൂർ പൂക്കോം റോഡിലെ വാഗ്‌ഭടാനന്ദ ഗുരു നഗറിൽ രാവിലെ 9.30 മുതൽ സദസ് ആരംഭിക്കും. വിവിധ കൗണ്ടറുകളിലായി പൊതുജനങ്ങൾക്ക് പരാതിയും വികസന നിർദേശങ്ങളും സമർപ്പിക്കാനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

## Article Content

** പാനൂർ: ** സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെ ടുക്കുന്ന കൂത്തുപറമ്പ് നിയോജക മണ്ഡലം നവകേരളാ സദസ്സിനായ് പാനൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. പാനൂർ പൂക്കോം റോഡിലെ വാഗ്‌ഭടാനന്ദ ഗുരു നഗറിൽ രാവിലെ 9.30 മുതൽ സദസ് ആരംഭിക്കും. വിവിധ കൗണ്ടറുകളിലായി പൊതുജനങ്ങൾക്ക് പരാതിയും വികസന നിർദേശങ്ങളും സമർപ്പിക്കാനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 11 മണിയോടെയാണ് മുഖ്യമന്ത്രിയും, മന്ത്രിമാരും പാനൂരിലെത്തിച്ചേരുക. രാവിലെ മുതൽ വേദിയിൽ ശിങ്കാരിമേളം, നാടോടി, ആദിവാസി നൃത്തങ്ങൾ, ഒപ്പന, തിരുവാതിര, ഓട്ടൻതുള്ളൻ, നാടൻ പാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. മണ്ഡലത്തിലെ മുഴുവൻ  വീടുകളിലും മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് എത്തിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ ജനങ്ങളുമായി സംവദിക്കാൻ പാനൂരിലെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ വൻ ജനാവലി എത്തുന്നതിനാൽ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പൊലീസ് 22 ന് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

നവകേരള സദസിൻ്റെ ഭാഗമായി മണ്ഡലത്തിൻ്റെ വിവി ധ കേന്ദ്രങ്ങളിൽ നിരവധി പരിപാടികൾ നടന്നിട്ടുണ്ട്. പ ഞ്ചായത്ത് - നഗരസഭാ പ്രദേശങ്ങളിൽ വാർഡ്‌തലങ്ങളിൽ 860 വീട്ടുമുറ്റ സദസ്സുകളിലായി കക്ഷി രാഷ്ട്രീയ ഭേദമന്യേ 25000 പേർ പങ്കെടുത്തു. ഡിജിറ്റൽ വാൾ പ്രദർശനം, ഫ്ലാഷ് മോബ്, വിവിധ വകുപ്പുകളുടെ ബോധവൽക്കരണ പരിപാടികൾ,

വ്യവസായ സംരംഭകത്വ സംഗമം, ചിത്രകാ രസംഗമം, മുഖാമുഖം ചിത്രരചന, മിനി മാരത്തോൺ മ ത്സരം, മെഡിക്കൽ ക്യാമ്പുകൾ, മെഗാ ശുചീകരണം, ജില്ലാതല ചെസ് മത്സരം, അതിഥി തൊഴിലാളി സംഗമം, കി ടപ്പു രോഗികൾക്കായി സാന്ത്വന സ്‌പർശം തുടങ്ങിയ പരി പാടികൾ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടന്നു.

ജനസദസിന് എത്തുന്നവർ സഞ്ചരിക്കുന്ന വാഹനങ്ങളെല്ലാം രാവിലെ 9 മണി വരെ വാഗ്‌ഭടാനന്ദ നഗറിനടുത്ത് ആളുകളെ ഇറക്കി പൂക്കോം പള്ളി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്നാണ് പോലീസിൻ്റെ നിർദേശം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164113/koothparamba-constituency-navakerala-sadas-tomorrow-final-preparations-are-underway-in-panoor)