---
title: "#PeringathurExpo |   പെരിങ്ങത്തൂർ എക്സ്പോ വ്യാഴാഴ്ച തുടങ്ങും ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ"
english_title: "#Peringathur Expo to start on# Thursday;The #organizers said that the# preparations are #complete"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164073/peringathur-expo-to-start-on-thursdaythe-organizers-said-that-the-preparations-are-complete"
published_at: "2023-11-21T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cc54d0700b_Untitled-2_copy.jpg"
keywords: []
---

# #PeringathurExpo |   പെരിങ്ങത്തൂർ എക്സ്പോ വ്യാഴാഴ്ച തുടങ്ങും ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ

> **Lead Summary:** **പെരിങ്ങത്തൂർ: ** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിങ്ങത്തൂർ യൂനിറ്റ് നടത്തുന്ന പെരിങ്ങത്തൂർ എക്സ്പോ നവമ്പർ 23 മുതൽ ഡിസമ്പർ 10 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**പെരിങ്ങത്തൂർ: ** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിങ്ങത്തൂർ യൂനിറ്റ് നടത്തുന്ന പെരിങ്ങത്തൂർ എക്സ്പോ നവമ്പർ 23 മുതൽ ഡിസമ്പർ 10 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

24 ന് വെള്ളിയാഴ്ച വൈകീട്ട് കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തലശ്ശേരി സബ്ബ് കലക്ടർ സന്ദീപ് കുമാർ മുഖ്യാതിഥിയാവും. പാനൂർ നഗരസഭ അധ്യക്ഷൻ വി.നാസർ, ഏകോപന സമിതിയുടെ സംസ്ഥാന സെക്രട്ടരി ദേവസ്യ മേച്ചേരി എന്നിവരും പങ്കെടുക്കും.

26 ന് പുത്തലത്ത് കണ്ണാസ്പത്രിയുടെ സൗജന്യ നേത്രപരിശൊധന ക്യാമ്പ് , അമ്യൂസ്മെൻ്റ് പാർക്കുകൾ ,വിവിധ തരം റൈഡുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സാംസ്കാരിക സദസ്, ഇശൽ നിലാവ്, ഗാനമേള, ഒപ്പന, നൃത്ത നിശ എന്നിവയും എക്സ്പോ യുടെ ഭാഗമായി നടക്കും. കെ.വി. വി. ഇ .എസ് യൂനിറ്റ് പ്രസിഡൻ്റ് ഹമീദ് കിടഞ്ഞി, മൂസ ഷിഫ ,ഷഫീഖ് ലോക്ക് വേൾഡ് ,കെ.പി. എസ്. ഷംസീർ, വത്സൻ ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164073/peringathur-expo-to-start-on-thursdaythe-organizers-said-that-the-preparations-are-complete)