---
title: "#Navakerala Sadas |   കണ്ണൂർ നവകേരള സദസിലേക്ക് വീണ്ടും  പ്രതിഷേധം ; പ്രതിഷേധവുമായെത്തിയത്  കൃത്രിമ ജലപാത പ്രതിരോധ സമിതി"
english_title: "Anothe# protest to #Kannur Navakerala Sadas;The #Artificial #Waterway# Defense #Committee came with the #protest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164016/anothe-protest-to-kannur-navakerala-sadasthe-artificial-waterway-defense-committee-came-with-the-protest"
published_at: "2023-11-21T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c8cee0b621_Untitled-14_copy.jpg"
keywords: []
---

# #Navakerala Sadas |   കണ്ണൂർ നവകേരള സദസിലേക്ക് വീണ്ടും  പ്രതിഷേധം ; പ്രതിഷേധവുമായെത്തിയത്  കൃത്രിമ ജലപാത പ്രതിരോധ സമിതി

> **Lead Summary:** ** ** യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധത്തിന് പിന്നാലെ നവകേരള സദസ് നടക്കുന്ന പൊലീസ് മൈതാനിയിലേക്ക് പ്രതിഷേധവുമായി കൃത്രിമ ജലപാതാ വിരുദ്ധ സമരസമിതിയും.

## Article Content

** ** യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധത്തിന് പിന്നാലെ നവകേരള സദസ് നടക്കുന്ന പൊലീസ് മൈതാനിയിലേക്ക് പ്രതിഷേധവുമായി കൃത്രിമ ജലപാതാ വിരുദ്ധ സമരസമിതിയും.

സ്ത്രീകളും, കുട്ടികളുമടക്കമുള്ളവർ മാർച്ചിൽ അണിചേർന്നു. ഒരു കിലോമീറ്റർ ദൂരെ വച്ച് പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് സ്ത്രീകളടക്കമുള്ളവർ നിലത്ത് കുത്തിയിരുന്നു. അഡ്വ. കസ്തൂരി ദേവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇ. മനീഷ് അധ്യക്ഷനായി.

കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി പ്രേമവല്ലി, കെ.വി ജയരാജൻ, ടി.വി ചന്ദ്രൻ, ഒടക്കാത്ത് സന്തോഷ്, കെ.വി മനോഹരൻ പി.വി മോഹനൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സമരസമിതി നേതാക്കൾ നവകേരള സദസിലെത്തി പരാതി നൽകി. പാനൂരിലും സമരസമിതി സമരങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനായുള്ള അന്തിമ യോഗങ്ങളും വിവിധ കേന്ദ്രങ്ങളിൽ ചേർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164016/anothe-protest-to-kannur-navakerala-sadasthe-artificial-waterway-defense-committee-came-with-the-protest)