---
title: "തൃശ്ശൂരിൽ സ്കൂ‌ളിൽ തോക്കുമായെത്തി പൂർവവിദ്യാർഥി ; ക്ലാസിൽ വെടിയുതിർത്തു, അധ്യാപകരും വിദ്യാർത്ഥികളും ഇറങ്ങിയോടി"
english_title: "Former student came to school with a gun in Thrissur;Shots were fired in the class and teachers and students ran out"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163938/former-student-came-to-school-with-a-gun-in-thrissurshots-were-fired-in-the-class-and-teachers-and-students-ran-out"
published_at: "2023-11-21T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c55bc5c2d7_download_(3).jpg"
keywords: []
---

# തൃശ്ശൂരിൽ സ്കൂ‌ളിൽ തോക്കുമായെത്തി പൂർവവിദ്യാർഥി ; ക്ലാസിൽ വെടിയുതിർത്തു, അധ്യാപകരും വിദ്യാർത്ഥികളും ഇറങ്ങിയോടി

> **Lead Summary:** **തൃശ്ശൂർ: ** തൃശ്ശൂരിൽ സ്കൂ‌ളിൽ തോക്കുമായെത്തി പൂർവവിദ്യാർഥി ; ക്ലാസിൽ വെടിയുതിർത്തു, അധ്യാപകരും വിദ്യാർത്ഥികളും ഇറങ്ങിയോടി തൃശ്ശൂരിലെ സ്കൂ‌ളിൽ തോക്കുമായെത്തിയ പൂർവവിദ്യാർഥി ക്ലാസ് മുറിയിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

## Article Content

**തൃശ്ശൂർ: ** തൃശ്ശൂരിൽ സ്കൂ‌ളിൽ തോക്കുമായെത്തി പൂർവവിദ്യാർഥി ; ക്ലാസിൽ വെടിയുതിർത്തു, അധ്യാപകരും വിദ്യാർത്ഥികളും ഇറങ്ങിയോടി തൃശ്ശൂരിലെ സ്കൂ‌ളിൽ തോക്കുമായെത്തിയ പൂർവവിദ്യാർഥി ക്ലാസ് മുറിയിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിലാണ് പൂർവവിദ്യാർഥി തോക്കുമായെത്തി വെടിയുതിർത്തത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിർക്കുകയുമായിരുന്നു.

ഇതിനിടെ അധ്യാപകരും, വിദ്യാർത്ഥികളും ഇറങ്ങിയോടി. ഇയാളുടെ കൈയിലുണ്ടായിരുന്നത് എയർ ഗൺ ആണെന്ന് സംശയമുള്ളതായി അധ്യാപകർ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163938/former-student-came-to-school-with-a-gun-in-thrissurshots-were-fired-in-the-class-and-teachers-and-students-ran-out)